കെ.ഡി.എം.എഫ് റിയാദ് ടേബിൾ ടോക്ക്
text_fieldsകെ.ഡി.എം.എഫ് റിയാദ് ഘടകം സംഘടിപ്പിച്ച ടേബിൾ ടോക്കിന് നേതൃത്വം നൽകിയവർ
റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) ഹിജ്റ: ലോക ചരിത്രത്തിന്റെ ഗതി മാറ്റിയ പലായനം, സമസ്ത കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ പിറവി എന്നീ വിഷയങ്ങളിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു.റിയാദിലെ അൽ മദീന ഓഡിറ്റോറിയത്തിaൽ നടന്ന പരിപാടിയിൽ ഷാഫി ഹുദവി ഓമശ്ശേരി പ്രാർഥനക്ക് നേതൃത്വം നൽകി. ഹിജ്റ ലോകചരിത്രത്തെ കീഴ്മേൽ മറിച്ച സംഭവമാണെന്നും മുഹാജിറുകൾ കാണിച്ച ത്യാഗവും അൻസാറുകൾ കാണിച്ച സാഹോദര്യവും ഇന്നത്തെ മുസ്ലിം സമൂഹം പിന്തുടരേണ്ട മാതൃകയായിരുന്നു എന്നതും ചർച്ചയിൽ ശ്രദ്ധ പിടിച്ചുപറ്റി. വ്യക്തി നിലയിലുള്ള ആത്മപരിഷ്കരണത്തിനും ഇസ്ലാമിന്റെ യഥാർഥ സന്ദേശം പ്രചരിപ്പിക്കുന്നതിലുമാണ് ഹിജ്റയുടെ പാഠമെന്നും ഹിജ്റ ആത്മീയമായി മുസ്ലിംകൾ ആവർത്തിക്കപ്പെടേണ്ടതാണന്നും ടേബിൾ ടോക്ക് ചൂണ്ടിക്കാട്ടി. ശറഫുദ്ദീൻ സഹ്റ നേതൃത്വം നൽകിയ ചർച്ചയിൽ അബ്ദുൽ ഗഫൂർ കൊടുവള്ളി ഹസനി, ജാസിർ ഹസനി, ജുനൈദ് യമാനി, സാലിം പരപ്പൻപൊയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് നടന്ന സമസ്ത: കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ പിറവി എന്ന വിഷയത്തിൽ ഷാമിൽ പൂനൂർ, കെ.ഡി.എം.എഫ് പ്രസിഡന്റ് ഷാഫി ഹുദവി ഓമശ്ശേരി എന്നിവർ സംസാരിച്ചു. കേരളത്തിൽ സമസ്തയുടെ സംഭാവനയും ഉലമാ-ഉമറാ ഐക്യത്തിന്റെ പ്രാധാന്യവും ചർച്ചയുടെ ഭാഗമായി. സമസ്തയുടെ പണ്ഡിതരെയും നിലപാടിനെയും ശക്തമായി പിന്താങ്ങേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഊന്നിപ്പറഞ്ഞു. പരിപാടിയിൽ ബഷീർ താമരശ്ശേരി, സൈനുൽ ആബിദ് മച്ചക്കുളം, ഹുസൈൻ ഹാജി പതിമംഗലം എന്നിവർ സംബന്ധിച്ചു. സഹീറലി മാവൂർ, മുഹമ്മദ് കായണ്ണ, സഫറുള്ള കൊയിലാണ്ടി, ഷമീർ മച്ചക്കുളം, മുനീർ വെള്ളായിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി. ഷബീൽ പുവാട്ടുപറമ്പ് സ്വാഗതവും സിദ്ദീഖ് ഇടത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

