കെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsകെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്കാരങ്ങളുടെ സമർപ്പണം മുബശിർ തങ്ങൾ ജമലുല്ലൈലി, ഡോ. മുഹമ്മദ് റഫീഖിന് സമ്മാനിച്ച് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്/കൊടുവള്ളി: വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികളെ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) വിദ്യഭ്യാസ പ്രതിഭ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. കൊടുവള്ളി ദാറുൽ അസ്ഹർ ഓഡിറ്റോറിയത്തിൽ ‘മെറിറ്റ് ഇവന്റ് 25’ എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മുഹമ്മദ് ശാഫി ഹുദവി ഓമശ്ശേരി അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുബശീർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
കെ.ഡി.എം.എഫ് മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല ബാഖവി പ്രാർഥന നിർവഹിച്ചു. നേറ്റീവ് വിങ് ഫിനാൻസ് സെക്രട്ടറി അബ്ദുൽ സലാം കളരാന്തിരി ആമുഖ പ്രസംഗം നടത്തി. കെ.എം.ഒ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൽ മുഹമ്മദ് ഹൈതമി വാവാട്, ദാറുൽ അസ്ഹർ ഭാരവാഹികളായ സിദ്ദീഖ് ഫൈസി ജാറം കണ്ടി, ബഷീർ ഹാജി, എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ ഹുദവി, അഹമ്മദ് കുട്ടി ദാരിമി കൊടുവള്ളി തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അശ്റഫ് കുറ്റിക്കടവ്, മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി മൊയ്തീൻ കോയ തുടങ്ങിയവർ വിദ്യാർഥികൾക്കുള്ള ഫലകം സമ്മാനിച്ചു. മുസ്തഫ ഹുദവി കൊടുവള്ളി, അബ്ദുസ്സലാം കളരാന്തിരി, ശരീഫ് തലപ്പെരുമണ്ണ, ശഹീൽ കല്ലോട്, സൈദ് അലവി ചീനിമുക്ക്, ഹാസിഫ് കളത്തിൽ, ഷംസീർ മാസ്റ്റർ, നാസിർ ചാലിക്കര എന്നിവർ പങ്കെടുത്തു. സുബു അബ്ദുൽ സലാം, ഹഫ്സ അടിവാരം, റഷീദ ശരീഫ്, ഷാനിബ നാസർ ചാലക്കര, ഖൈറുന്നീസ സിദ്ധീഖ് മടവൂർ, ജുഹൈന ജുനൈദ് മാവൂർ, സജ്ന സൈദ് അലവി, ശാഹിദ കരീറ്റിപറമ്പ്, ഇസ്മായിൽ പന്നൂർ, സഫറുല്ല കൂളിമാട്, അശ്റഫ് കൊടുവള്ളി, ഷരീഫ് കളരാന്തിരി, മുജീബ് റഹ്മാൻ മടപ്പള്ളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നേറ്റിവ് വിങ് കൺവീനർ ബേദുൽ കരീം പയോണ സ്വാഗതവും ചെയർമാൻ അബ്ദുൽ സമദ് പെരുമുഖം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

