Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​ഡി.​എ​ഫ് ഇ​ഫ്താ​ർ...

കെ.​ഡി.​എ​ഫ് ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന് ജ​ന​പ​ങ്കാ​ളി​ത്വം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
കെ.​ഡി.​എ​ഫ് ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന് ജ​ന​പ​ങ്കാ​ളി​ത്വം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

 കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്റ്റ് ഫോ​റം (കെ.​ഡി.​എ​ഫ്) ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ റി​യാ​സ് ക​ള്ളി​യ​ത്തി​നെ ആ​ദ​രി​ക്കു​ന്നു. 

ജി​ദ്ദ: കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്റ്റ് ഫോ​റം (കെ.​ഡി.​എ​ഫ്) ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന് ജ​ന​പ​ങ്കാ​ളി​ത്വം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ല​യാ​ലി അ​ൽ​നൂ​ർ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ൽ വെ​ച്ച് ന​ട​ന്ന സം​ഗ​മ​ത്തി​ൽ ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും വി​വി​ധ ജി​ല്ലാ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ​

സൗ​ദി അ​റേ​ബ്യ​യു​ടെ വി​ശി​ഷ്ട പ​ദ​വി​യാ​യ 'സ്പെ​ഷ്യ​ൽ ടാ​ല​ന്റ് റെ​സി​ഡ​ൻ​സി' (സി​സ്യൂ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് കാ​റ്റ​ഗ​റി) ഇ​ഖാ​മ ക​ര​സ്ഥ​മാ​ക്കി​യ കെ.​ഡി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് റി​യാ​സ് ക​ള്ളി​യ​ത്തി​നെ ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ ഈ ​നേ​ട്ടം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​​കെ.​ഡി.​എ​ഫ് പ്ര​സി​ഡ​ന്റ് ഹി​ഫ്സു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള സ്നേ​ഹ​വും സൗ​ഹൃ​ദ​വും ശ​ക്ത​മാ​ക്ക​ണ​മെ​ന്നും മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ വി​ഭാ​ഗീ​യ​ത​യ​ല്ല, മ​റി​ച്ച് സ്നേ​ഹ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. പ്ര​വാ​സ ലോ​ക​ത്ത് വ​ർ​ഗീ​യ​ത​യി​ല്ലാ​ത്ത, പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ത് ഓ​രോ പ്ര​വാ​സി​യു​ടെ​യും ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ജി​ദ്ദ​യി​ലു​ള്ള കോ​ഴി​ക്കോ​ട്ടു​കാ​ർ കെ.​ഡി.​എ​ഫി​ൽ അ​ണി​ചേ​ര​ണ​മെ​ന്നും, കൂ​ട്ടാ​യ്മ​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി നാ​ടി​നും പ്ര​വാ​സി​ക​ൾ​ക്കും വേ​ണ്ടി ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജം​ഷി​ദ്, ജി​ദ്ദ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് അം​ഗം ശാ​ക്കി​ർ ഹു​സ്സൈ​ൻ, റ​ഷീ​ദ് മാ​ലി​കി, ഹ​സ്സ​ൻ ചെ​റൂ​പ്പ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ അം​ജ​ദ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഫാ​ൻ റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ആ​ഷി​ക് റ​ഹീം മു​ഖ്യ അ​വ​താ​ര​ക​നാ​യി​രു​ന്നു. മാ​സ്റ്റ​ർ അ​ഹ്‌​മ​ദ്‌ ഹി​ഫ്സു​റ​ഹ്മാ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​തി​നി​ധി​ക​ളും, വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും ഇ​ഫ്താ​റി​ൽ സം​ബ​ന്ധി​ച്ചു. മൂ​സ​ക്കോ​യ, യു​സു​ഫ് ഹാ​ജി, അ​ഷ്‌​റ​ഫ്‌ അ​ൽ​ഹ​ർ​ബി, മ​ൻ​സൂ​ർ ഫ​റോ​ക്ക്, സാ​ലി കാ​വോ​ട്ട്, അ​ബ്ദു​റ​ഹ്മാ​ൻ മാ​വൂ​ർ, ഷ​മ​ർ​ജാ​ൻ, അ​ബ്ദു​ൽ വ​ഹാ​ബ്, മ​ജീ​ദ്, ഹ​ർ​ഷാ​ദ്, ഷം​സു​ദ്ധീ​ൻ, അ​ബ്ബാ​സ്, ആ​ഷി​ക്ക്, നാ​സ​ർ കോ​ഴി​ത്തൊ​ടി, നി​സാ​ർ മ​ട​വൂ​ർ, നൗ​ഫാ​ർ, സൈ​നു​ദ്ദീ​ൻ, ബ​ഷീ​ർ കൂ​ളി​മാ​ട്, അ​ഫ്സ​ൽ, ഗ​ഫൂ​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. ​വ​നി​താ വി​ങ് അം​ഗ​ങ്ങ​ളാ​യ ജ്യോ​തി ബാ​ബു​കു​മാ​ർ, റെ​മി ഹ​രീ​ഷ്, ഫാ​യി​സ ഗ​ഫൂ​ർ, മും​താ​സ് അ​ബ്ദു​റ​ഹ്മാ​ൻ, ശ്രീ​ത അ​നി​ൽ​കു​മാ​ർ, റോ​സ്‌​ന ഹി​ഫ്സു, പ്രി​യ റി​യാ​സ്, ഫ​ർ​ഷ ഷ​മ​ർ​ജാ​ൻ എ​ന്നി​വ​ർ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​നും മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - KDF Iftar draws attention with its friendly and public participation
Next Story