Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​സി.​എ റി​യാ​ദ്...

കെ.​സി.​എ റി​യാ​ദ് 'കെ.​പി.​എ​ൽ 2022' ട്രോ​ഫി പ്ര​കാ​ശ​നം

text_fields
bookmark_border
കെ.​സി.​എ റി​യാ​ദ് കെ.​പി.​എ​ൽ 2022 ട്രോ​ഫി പ്ര​കാ​ശ​നം
cancel
camera_alt

കെ.​സി.​എ റി​യാ​ദ് ‘കെ.​പി.​എ​ൽ 2022’ ട്രോ​ഫി സൗ​ദി ദേശീയ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ

അ​ബ്ദു​ൽ വ​ഹീ​ദ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റി​യാ​ദ്: റി​യാ​ദി​ലെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന 'കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് 2022' ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ ട്രോ​ഫി ലോ​ഞ്ചി​ങ്ങും ടീം ​ജേ​ഴ്‌​സി, ഫി​ക്സ്ച​ർ പ്ര​കാ​ശ​ന​വും വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു.

റി​യാ​ദി​ലെ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി സൗ​ദി നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ അ​ബ്ദു​ൽ വ​ഹീ​ദ് ടൂ​ർ​ണ​മെ​ന്റ് ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്തു. ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ട്ടു ടീ​മു​ക​ൾ​ക്കു​ള്ള ജ​ഴ്‌​സി​ക​ൾ അ​ബ്ദു​ൽ വാ​ഹി​ദ്, ടെ​ക്സ പ്ര​സി​ഡ​ന്റ് സ​ജീ​വ് നാ​വാ​യി​ക്കു​ളം, ഇ.​എ​ഫ്.​എ​സ് കാ​ർ​ഗോ ട്രാ​ക്ക് റി​യാ​ദ് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്ദു​ൽ ജ​ലീ​ൽ ക​ള​പ്പാ​ട​ൻ, സി​സ്റ്റം​സ് എ​ക്സ്പെ​ർ​ട് ഐ.​ടി സൊ​ല്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മൊ​യ്‌​ദീ​ൻ​കു​ട്ടി, സി​റ്റി​ഫ്ല​വ​ർ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് നി​ബി​ൻ​ലാ​ൽ, ടെ​ക്നോ മാ​ക്ക് പ്ര​തി​നി​ധി ശി​ഹാ​ബ്, കെ.​സി.​എ മു​ൻ സെ​ക്ര​ട്ട​റി ജോ​ജി മാ​ത്യു എ​ന്നി​വ​ർ ടീം ​ഓ​ണ​ർ​മാ​ർ​ക്ക് കൈ​മാ​റി.

ടൂ​ർ​ണ​മെ​ന്റ് ഫി​ക്സ്ച​ർ കെ.​സി.​എ കോ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ അ​ൻ​സീം ബ​ഷീ​ർ, സെ​ൽ​വ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കി. ടൂ​ർ​ണ​മെ​ന്റ് മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ നാ​ല് മു​ത​ൽ റി​യാ​ദ് സു​ല​യി​ലു​ള്ള കെ.​സി.​എ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ടൂ​ർ​ണ​മെ​ന്റി​ൽ ടീ​മു​ക​ളെ ഇ​റ​ക്കു​ന്ന എ​ട്ടു ഫ്രാ​ഞ്ചൈ​സി ടീ​മു​ക​ൾ ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി പ​ര​സ്പ​രം മ​ത്സ​രി​ക്കും. ഫൈ​ന​ൽ മ​ത്സ​രം ന​വം​ബ​ർ 25ന് ​ന​ട​ക്കും. കോ​ർ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ റ​ജ്‌​മ​ൽ, സു​ബൈ​ർ തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പോ​ൺ​സ​ർ​മാ​ർ​ക്കു​ള്ള ഫ​ല​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ടി20 ​വേ​ൾ​ഡ്ക​പ്പ് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ക്വി​സ് മ​ത്സ​രം ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി അം​ഗം അ​മീ​ർ മ​ധു​ർ ന​യി​ച്ചു.

ദ ​കാ​ന്റീ​ൻ ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്റ് പ്ര​തി​നി​ധി ഷ​കീ​ൽ യു​സു​ഫ്, ഷി​ഫ അ​ൽ​ജ​സീ​റ പോ​ളി​ക്ലി​നി​ക്‌ മാ​നേ​ജ​ർ അ​സീ​സ് ചോ​ല​ക്ക​ൽ, റീ​ജ​ൻ​സി റ​സ്റ്റാ​റ​ന്റ് എം.​ഡി. സ​ജ്‌​മ​ൽ, പാ​ര​ഗ​ൺ റ​സ്റ്റാ​റ​ന്റ് എം.​ഡി. മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​സ്‍ലി​യാ​ര​കം എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​സി.​എ​ക്ക് ന​ൽ​കി​യ മി​ക​ച്ച സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി സെ​ൽ​വ​കു​മാ​ർ, സി​യാ​ദ് അ​ലി എ​ന്നി​വ​ർ​ക്ക് ഫ​ല​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഷാ​ബി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ഷ​ഹ്‌​ദാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. യാ​സി​ർ കോ​പ്പ അ​വ​താ​ര​ക​നാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ന​ജീം അ​യ്യൂ​ബ്, കോ​ർ ക​മ്മി​റ്റി അം​ഗം ഷ​ജി​ൽ അ​ടൂ​ർ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ ര​ഞ്ജി​ത്ത് അ​ന​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCA RiyadhKPL 2022Trophy Release
News Summary - KCA Riyadh 'KPL 2022' Trophy Release
Next Story