Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​സി....

കെ.​സി. ഹി​ഫ്സു​റ​ഹ്​​മാ​ൻ അ​നു​സ്മ​ര​ണം

text_fields
bookmark_border
കെ.​സി. ഹി​ഫ്സു​റ​ഹ്​​മാ​ൻ അ​നു​സ്മ​ര​ണം
cancel
camera_alt

ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ.​സി. ഹി​ഫ്സു​റ​ഹ്മാ​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി കെ.​പി. മു​ഹ​മ്മ​ദ്‌ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ൽ മ​രി​ച്ച ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​സി. ഹി​ഫ്സു​റ​ഹ്മാ​ന്‍റെ അ​നു​സ്മ​ര​ണ പ​രി​പാ​ടി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ശ​റ​ഫി​യ സി​റ്റി കെ.​എം.​സി.​സി ഓ​ഫി​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും തി​രൂ​ര​ങ്ങാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നു​മാ​യ കെ.​പി. മു​ഹ​മ്മ​ദ്‌ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സ ലോ​ക​ത്തും നാ​ട്ടി​ലും ആ​രോ​ഗ്യ​പ​ര​മാ​യ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ക്കാ​തെ സം​ഘ​ട​ന​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ന്നി​ൽ ത​ന്നെ കെ.​സി. ഹി​ഫ്സു​റ​ഹ്മാ​ൻ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഒ​പ്പം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ എം.​കെ. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി, നാ​സ്സ​ർ മ​ച്ചി​ങ്ങ​ൽ, സു​ൽ​ഫി​ക്ക​ർ ഒ​താ​യി, മൊ​യ്‌​തീ​ൻ കു​ട്ടി, കെ.​വി. സ​ലാം, സു​നീ​ർ, മു​സ്ത​ഫ ചീ​മാ​ടാ​ൻ, ഫ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സൈ​ത​ല​വി സ്വാ​ഗ​ത​വും മ​ൻ​സൂ​ർ അ​രീ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Remembrance
News Summary - K.C. Hifsurahman Remembrance
Next Story