‘കൃപ’ 18ാം വാർഷികവും കുടുംബസംഗമവും ഇന്ന്
text_fieldsറിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ)യുടെ 18ാം വാർഷികവും കുടുംബസംഗമവും വെള്ളിയാഴ്ച നടക്കും.
മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് മൂന്നിന് കായംകുളം നിവാസികൾ പങ്കെടുക്കുന്ന ജനറൽ ബോഡിയോടെ ആഘോഷപരിപാടികൾ ആരംഭിക്കും.
വൈകീട്ട് അഞ്ച് മുതൽ റിയാദിലെ കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ തുടങ്ങും. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖർ പങ്കെടുക്കും.
പരേതനായ മുൻ കൃപ സ്ഥാപകനേതാവും ചെയർമാനുമായിരുന്നു സത്താർ കായംകുളത്തിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യസ സ്കോളർഷിപ് പദ്ധതി വിതരണവും റിയാദിലെ കായംകുളം നിവാസികളായ വ്യവസായ പ്രമുഖരായ നൗഷാദ് ബഷീർ, അജേഷ് കുമാർ രാഘവൻ, കനി ഇസ്ഹാഖ് എന്നിവരെ ബിസിനസ് എക്സലൻസി അവാർഡ് നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

