കായംകുളം സ്വദേശി റിയാദിൽ മരിച്ചു
text_fieldsറിയാദ്: മലയാളി റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. രണ്ടര പതിറ്റാണ്ടായി പ്രവാസിയായ ആലപ്പുഴ കായംകുളം പത്തിയൂർകാ ല സ്വദേശി അരിവണ്ണൂർ വീട്ടിൽ രാമകൃഷ്ണപിള്ള മധുസൂദനൻ പിള്ള (66) ആണ് മരിച്ചത്. സൗദി ഫുഡ് കാറ്ററിങ് കമ്പനിയുടെ കീഴിൽ എട്ട് വർഷമായി റിയാദ് ന്യൂ സനാഇയിലെ ലാസുർഡി ഗോൾഡ് കമ്പനിയിൽ കാറ്ററിങ് സൂപർവൈസറായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശാരീരിക അസ്വസ്ഥത തോന്നി ഡോക്ടറെ കണ്ട് വന്നതിന് ശേഷം വൈകീട്ട് കലശലായ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനടി ആശുപത്രിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഭാര്യ: രാജലക്ഷ്മി പിളള (റിട്ടയേർഡ് അധ്യാപിക). ഏക മകൻ ഹരികൃഷ്ണൻ ദുബൈയിലാണ്. മൃതദേഹം ദുബൈ വഴി കാർഗോ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി സൗദി കാറ്ററിങ് കമ്പനി ഉദ്യോഗസ്ഥരും ലാസുർഡി ഗോൾഡ് കമ്പനി തൊഴിലാളിയും കേളി ന്യൂസനാഇയ യൂനിറ്റ് പ്രവർത്തകനുമായ രാജേഷും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
