Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാസർകോട്​ സ്വദേശി...

കാസർകോട്​ സ്വദേശി ബുറൈദയിൽ മരിച്ചു

text_fields
bookmark_border
കാസർകോട്​ സ്വദേശി ബുറൈദയിൽ മരിച്ചു
cancel

ബുറൈദ: ഹൃദയാഘാതത്തെ തുടർന്ന്​ ആശുപത്രി വ​െൻറിലേറ്ററിലായിരുന്ന മലയാളി മരിച്ചു. കാസർകോട്​ മഞ്ചേശ്വരം പുഞ്ചപൂർ സ്വദേശി കദ്രു ഉമർ ഫാറൂഖ്​ (48) ആണ്​ ശനിയാഴ്​ച ബുറൈദ കിങ്​ ഫഹദ്​ ആശുപത്രിയിൽ മരിച്ചത്​. വ​െൻറിലേറ്ററിൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബുറൈദയിൽ നിന്ന്​ 75 കിലോമീറ്ററകലെ അൽറാസ്​ പട്ടണത്തിൽ 24 വർഷമായി പ്രവാസിയാണ്​. ഭാര്യ: സൈനബ. മക്കൾ: മുഫീദ്​ (15), മുൻജീദ്​ (12), സൈഫ്​ (എട്ട്​), ​ആയിഷ (അഞ്ച്​).

മരണവിവരം അറിഞ്ഞ്​ ഏക സഹോദരൻ അബ്​ദുൽ അസീസ്​ റിയാദിൽ നിന്നും ഭാര്യാസഹോദരൻ ജാഫർ ജിദ്ദയിൽ നിന്നും എത്തിയിട്ടുണ്ട്​. ദരീന, തസ്രീഹ്​, അസീനഹ്​ എന്നിവർ സഹോദരിമാരാണ്​. ഞായറാഴ്​ച വൈകീട്ട്​ അൽറാസ്​ ജാമിഅ ജുമാമസ്​ജിദിൽ മഗ്​രിബ്​ നമസ്​കാരാനന്തരം മയ്യിത്ത്​ നിസ്​കരിച്ച ശേഷം ഖബറടക്കി. മരണാനന്തര നിയമനടപടികൾക്ക്​ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂർ നേതൃത്വം നൽകി.

ബുറൈദ ആശുപത്രി മോർച്ചറിയിൽ നിന്ന്​ അൽറാസിലേക്ക്​ കൊണ്ടുപോയ മൃതദേഹത്തെ ഉമർ ഫാറൂഖി​​െൻറ സുഹൃത്തുക്കളായ അബ്​ദുറഹ്​മാൻ, അഷ്ഫാഖ്, ഉമർ, ജിദ്ദ കെ.എം.സി.സി ഭാരവാഹി അഷ്‌റഫ് കാക്കിയരി എന്നിവർ അനുഗമിച്ചു.

Show Full Article
TAGS:buraida gulf news malayalam news 
Next Story