Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കാ​സ്‌​ക്’ സി​ൽ​വ​ർ...

‘കാ​സ്‌​ക്’ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്നു

text_fields
bookmark_border
celebration
cancel
camera_alt

കേ​ര​ള ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ്​​പോ​ർ​ട്സ്​ ക്ല​ബ്​ സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ്

ദ​മ്മാം: കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ്​​ സ്പോ​ർ​ട്സ് ക്ല​ബ് (കാ​സ്‌​ക്) സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​ണ്​ അ​ര​ങ്ങേ​റു​ക. സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ബി​നു പി. ​ബേ​ബി, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദാ​ലി, നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ പ്ര​ദീ​പ് കു​മാ​ർ, സെ​ക്ര​ട്ട​റി സു​രേ​ഷ്, ട്ര​ഷ​റ​ർ കെ.​വി. സു​രേ​ഷ്, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ബ​ഷീ​ർ സ​ബാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

‘ഹോ​ണ​റി​ങ്​​ ദ ​പാ​സ്​​റ്റ്, ഇ​ൻ​സ്​​പെ​യ​റി​ങ്​​ ദ ​ഫ്യൂ​ച്ച​ർ’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടു​കൂ​ടി ക​ല-​കാ​യി​കം-​ഇ​ന്ത്യ-​കേ​ര​ളം എ​ല്ലാം സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ലോ​ഗോ​യാ​ണ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 1999ൽ ​ആ​രം​ഭി​ച്ച കാ​സ്​​കി​​ന്റെ 25 വ​ർ​ഷ​ത്തെ നാ​ൾ​വ​ഴി​ക​ൾ പ്ര​ദീ​പ് കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് സെ​ക്ര​ട്ട​റി സു​രേ​ഷ് വി​ശ​ദീ​ക​രി​ച്ചു.

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ക്രി​ക്ക​റ്റ്, വോ​ളി​ബാ​ൾ, ചെ​സ്, കാ​രം​സ്, വ​ടം​വ​ലി എ​ന്നി​വ​യും ക​ല​യി​ന​ത്തി​ൽ ചി​ത്ര​ര​ച​ന, ക​വി​ത, ക​ഥാ​ര​ച​ന, പാ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മെ​ഗാ ഇ​വ​ൻ​റും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് നോ​മ്പു​തു​റ​യും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Kasc Celebrates Silver Jubilee
Next Story