ആഘോഷരാവായി കസവ് വിന്റർ ഫെസ്റ്റ്
text_fieldsറിയാദ് കസവ് കലാവേദി സംഘടിപ്പിച്ച വിന്റർ ഫെസ്റ്റ് മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദ് കസവ് കലാവേദി സംഘടിപ്പിച്ച വിന്റർ ഫെസ്റ്റ് മനോഹരമായ കലാ സാംസ്കാരിക പരിപാടികളോടെ ശ്രദ്ധേയമായി.
സുലൈ മർവ ഇസ്തിറാഹയിൽ നടന്ന ഫെസ്റ്റിൽ കസവ് കുടുംബാംഗങ്ങളുടെ വിനോദവും വിജ്ഞാനവും ഉൾപ്പെടുത്തിയ വിവിധ മത്സരങ്ങൾ അരങ്ങേറി. ഡോ. ബിജു, ഡോ. മാജിത, ഹാരിസ് കൊടുവള്ളി എന്നിവർ ആരോഗ്യ ക്ലാസുകൾക്ക് നേതൃത്വം നൽകി.
തുടർന്ന് സിജി ട്രെയിനർ ജാബിർ തയ്യിൽ ‘വിഷനറി വോയേജ്’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു.
മൈമൂന അബ്ബാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കസവ് കലാസമിതി ഏർപ്പെടുത്തിയ പ്രഥമ ചാരിറ്റി ഐക്കൺ അവാർഡ് സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ശരീഖ് തൈക്കണ്ടിക്ക് വി.കെ. അബ്ബാസ് കോഴിക്കോട് സമ്മാനിച്ചു.
റഹ്മാൻ മുനമ്പത്ത്, അബ്ദുൽ അസീസ്, മജീദ് പൂളക്കാടി, ഉമർ അമാനത്ത്, സലിം ആർത്തിയിൽ, ജയൻ കൊടുങ്ങല്ലൂർ, അസ്ലം പാലത്ത്, നിസാം കായംകുളം, പി.ടി.എ. ഖാദർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മനാഫ് മണ്ണുർ സ്വാഗതവും ജിംഷാദ് മേൽമുറി നന്ദിയും പറഞ്ഞു.
കലാവിരുന്നിന് അമീർ പലത്തിങ്ങൽ, ഹിബ അബ്ദുസലാം എന്നിവർ നേതൃത്വം നൽകി. ഡോ. ഹസ്ന അബ്ദുസലാം, അനസ് മാണിയൂർ, നിഷാദ് നടുവിൽ, ദിൽഷാദ് കൊല്ലം, മുഹ്സിൻ പാണ്ടികശാല, സഈദ്, സിനാൻ ബാബു, ഫാത്തിമ നിസാം, ഇശൽ, സഈദ്, റിയാസ് ബാബു തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ബനൂജ് പൂക്കോട്ടുംപാടം, ഷൗക്കത്ത് പന്യേങ്കര, ഇസ്മാഈൽ, നൂറുദ്ദീൻ, ഷറഫുദ്ധീൻ ചെനക്കലങ്ങാടി, ആസിഫ് കളത്തിൽ, ആഷിഫ് ആലത്തൂർ, റെജുല മനാഫ്, ഫൗസിയ നിസാം, നിഷാന ആഷിഫ്, സജിദാ ഷറഫുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

