കസവ് കൂട്ടായ്മ ചർച്ച സംഗമം സംഘടിപ്പിച്ചു
text_fieldsകണ്ണൂർ കസവ് കൂട്ടായ്മ സംഘടിപ്പിച്ച ചർച്ച സംഗമം
ദമ്മാം: ദമ്മാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കണ്ണൂർക്കാരുടെ കൂട്ടായ്മയായ കസവ് 'പ്രവാസം, വിദ്യാഭ്യാസം രക്ഷിതാക്കൾ പറയട്ടെ' എന്ന തലക്കെട്ടിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. സ്കൂൾ മുൻ ചെയർമാൻ സുനിൽ മുഹമ്മദ്, ഹബീബ് ഏലംകുളം, ഡിസ്പാക് ജനറൽ സെക്രട്ടറി അഷ്റഫ് ആലുവ, രക്ഷാകർതൃ സംഘടനയായ ഐ.എ.എസ് പ്രസിഡൻറ് വിനോദ് കുമാർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ആരോപണ പ്രത്യാരോപണങ്ങൾക്കുപരി സ്കൂൾ അഡ്മിനിസ്ട്രേഷനിലും മറ്റു പഠന നിലവാരത്തകർച്ചയിലും അധ്യാപക വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിലും യോഗം ആശങ്ക രേഖപ്പെടുത്തി.
സംജാതമായിട്ടുള്ള കാര്യങ്ങൾക്കൊരു അടിയന്തര പരിഹാരവും അധികാരികൾക്ക് മുന്നിലെത്തിക്കാൻ തീരുമാനമായി. അതിനുവേണ്ടി ഒറ്റക്കെട്ടായി നിൽക്കാനും അതുവഴി സ്കൂളിെൻറ പ്രവർത്തനങ്ങൾ സുഗമമാക്കാനും ഇന്ത്യൻ സമൂഹം ഇറങ്ങേണ്ട ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ജനറൽ സെക്രട്ടറി അമീർ അലി ചർച്ച നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

