കസവ് കലാവേദി മ്യൂസിക്കൽ നൈറ്റ് പോസ്റ്റർ പ്രകാശനം
text_fieldsറിയാദ്: റിയാദ് കസവ് കലാവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31ന് നടത്തുന്ന നോസ്റ്റാൾജിക് മ്യൂസിക്കൽ നൈറ്റ് ‘കായലരികത്ത്’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
ബത്ഹ ഡിപാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ വി.പി. സലീം രക്ഷാധികാരി മുസ്തഫ കവ്വായിക്ക് നൽകി പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ മനാഫ് മണ്ണൂർ അധ്യക്ഷതവഹിച്ചു.
കുഞ്ഞായി കോടമ്പുഴ, നിസാം കായംകുളം എന്നിവർ സംസാരിച്ചു. ആഷിഫ് ആലത്തൂർ, ഷറഫുദ്ദീൻ ചിനക്കലങ്ങാടി, അനസ് മാണിയൂർ, ദിൽഷാദ് കൊല്ല, ഷംസുദ്ദീൻ കല്ലമ്പാറ, നിഷാദ് കരിപ്പൂർ, ഫൗസിയ നിസാം എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അമീർ പാലത്തിങ്ങൽ സ്വാഗതവും നിഷാദ് നടുവിൽ നന്ദിയും പറഞ്ഞു. സംഗീത പരിപാടിയിൽ പ്രവാസി മെഹ്ഫിൽ ഗായകൻ റഊഫ് ജി തൃശൂർ മുഖ്യ അതിഥി ആയിരിക്കും. കൂടാതെ റിയാദിലെ പ്രഗത്ഭരായ പ്രതിഭകൾ ലൈവ് സംഗീത പരിപാടിയും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

