കസവ് കലാവേദി സൗദി ദേശീയദിനം ആഘോഷിച്ചു
text_fieldsകസവ് കലാവേദി സൗദി ദേശീയദിനാഘോഷം ഡോ. അബ്ദുൽ അസീസ് കേക്ക് മുറിച്ച്
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയുടെ 94ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് കസവ് കലാവേദി ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
കിങ് അബ്ദുൽ അസീസ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലെ ഡോ. അബ്ദുൽ അസീസ് ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സലിം ചാലിയം അധ്യക്ഷത വഹിച്ചു.
കമർ ബാനു അബ്ദുസലാം, ബനൂജ് പൂക്കോട്ടുംപാടം, ഡോ. ഹസ്ന അബ്ദുസലാം, ജിംഷാദ്, മജീദ് പതിനാറുങ്ങൽ, അമീർ പാലത്തിങ്ങൽ, നിഷാദ് നടുവിൽ, ഹിബ അബ്ദുസലാം, ദിൽഷാദ് കൊല്ലം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മനാഫ് മണ്ണുർ സ്വാഗതവും നിസാം കായംകുളം നന്ദിയും പറഞ്ഞു. ഇശൽ ആഷിഫ്, അക്ഷയ്, അബ്ദുസലാം ആലപ്പുഴ, പാത്തു നിസാം തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

