കാസർകോട് പ്രീമിയർ ലീഗ് 2022 ജില്ലതല ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsകാസർകോട് കെ.എം.സി.സി ക്രിക്കറ്റ് ടൂർണമെന്റ് ട്രോഫി, ജെഴ്സി പ്രകാശന ചടങ്ങ്
റിയാദ്: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാസർകോട് പ്രീമിയർ ലീഗ് 2022 ജില്ലതല ക്രിക്കറ്റ് ടൂർണമെന്റ് റിയാദ് സുവൈദി സാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ലീഗ് അടിസ്ഥാനത്തിൽ അഞ്ചു ടീമുകൾ തമ്മിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനമായി നൽകും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ ടീമുകളുടെ മാർച്ച് പാസ്റ്റ് ഗ്രൗണ്ടിൽ നടക്കും. ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ട്രോഫി, ജെഴ്സി എന്നിവയുടെ പ്രകാശനം നടന്നു. കെ.എച്ച്. മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ആലിയ ഗ്രൂപ് എം.ഡി. അസീസ് അടുക്ക മുഖ്യാതിഥിയായിരുന്നു. യു.പി. മുസ്തഫ, കബീർ വൈലത്തൂർ, കമാലുദ്ദീൻ അറന്തോട്, ഇബ്രാഹിം മഞ്ചേശ്വരം, മുഹമ്മദ് കുഞ്ഞി സഫാമക്ക, ഇസ്ഹാഖ് പൈവളികെ, യാസിർ കോപ്പ, ശരീഫ് ബായാർ, കെ.എച്ച്. ഹമീദ്, സകരിയ പൈവളികെ, തംസീർ എന്നിവർ സംസാരിച്ചു. അഷ്റഫ് മീപ്പിരി സ്വാഗതവും ജമാൽ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.

