കാസർകോട് സ്വദേശിയായ വ്യവസായി ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ പ്രവാസി വ്യവസായിയായ കാസർകോട് സ്വദേശി ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു. ബായാര്‍ പാദാവ് പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ മകന് അബ്ദുൽ റഹ്മാന് ആവളയാണ് (56) മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെ നില വഷളാവുകയും രാവിലെ മരിക്കുകയുമായിരുന്നു.
അല്‍ ഖോബാറില്‍ നിരവധി സ്ഥാപങ്ങളുടെ ഉടമയാണ് ഇദ്ദേഹം. സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം നാട്ടിലും പ്രവാസ ലോകത്തും വലിയ ഒരു സൗഹൃദവലയത്തിനുടമയാണ്. അൽ ഖോബാറില്‍ കുടുംബവുമൊത്താണ് താമസിച്ചിരുന്നത്. ഭാര്യ: സീനത്ത്, മക്കൾ: സന, സുഹൈല, അദ്നാൻ, അഫ്നാൻ. സഹോദരങ്ങൾ: ഉബൈദ്, ഇബ്രാഹിം, കാസിം മുഹമ്മദ്.
ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാസർകോട് ജില്ല ഇന്ത്യൻ സോഷ്യല്‍ ഫോറത്തിെൻറയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

