Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാസർകോട്​ സ്വദേശി...

കാസർകോട്​ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട്​ സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: ഹൃദയാഘാതം മൂലം കാസർകോട്​ സ്വദേശി റിയാദിൽ നിര്യാതനായി.- മൊഗ്രാൽ ദാറുൽ വഫ മൻസിലിൽ അഹമ്മദ് (53) ആണ്​ തിങ്കളാഴ്​ച മരിച്ചത്​. 

ശാരീരിക  അസ്വസ്ഥതയെ തുടർന്ന്​ രാവിലെ റിയാദിലെ ശുമൈസി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതീഖയിലെ ഒരു ലഘുഭക്ഷണ ശാലയിലായിരുന്നു ജോലി.  ഫാത്തിമ സുഹ്റയാണ് ഭാര്യ. 

മക്കൾ: ആയിശത്ത് വഫ, അബ്​ദുൽ ഖാദർ റിഫായി, മുഹമ്മദ് മുസ്തഫ, അബ്​ദുല്ല സ്വാലിഹ്, ഖദീജ ഹസീന. മൃതദേഹം റിയാദിൽ  ഖബറടക്കുന്നതിന് ഒ.ഐ.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ കുഞ്ഞി കുമ്പള, കെ.എം.സി.സി വെൽഫ-യർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവർ  രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadeath newsgulf newsmalayalam newsobit News
News Summary - Kasargod native Death in Saudi Arabia-Gulf News
Next Story