കാസർകോട് കെ.എം.സി.സി ‘കൈസെൻ’ കാമ്പയിൻ സമാപനം ഇന്ന്
text_fieldsറിയാദ് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കൈസെൻ’ സമഗ്ര സംഘടന ശാക്തീകരണ കാമ്പയിൻ സമാപനം വെള്ളിയാഴ്ച. വൈകീട്ട് ആറ് മുതൽ റിയാദ് മുർസലാത്തിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാവും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ, ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, സെക്രട്ടറി എ.ജി.സി. ബഷീർ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മാഈൽ വയനാട് എന്നിവർ പങ്കെടുക്കും.കഴിഞ്ഞ നവംബർ 15 മുതൽ ഈ വർഷം ജൂൺ 27 വരെ നീണ്ടുനിന്ന കാമ്പയിൻ കാലയളവിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചതായി സംഘാടകർ വിശദീകരിച്ചു. ‘കൈസെൻ’ എന്ന ജാപ്പനീസ് പദത്തിന് ‘തുടർച്ചയായ മെച്ചപ്പെടുത്തൽ’ എന്നാണ് അർഥം.
ഈ തത്ത്വം അവലംബിച്ചുകൊണ്ട്, ജില്ലകമ്മിറ്റി പ്രവർത്തനങ്ങളിൽ ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടു. കാസർകോട് പ്രീമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെൻറ്, എക്സിക്യൂട്ടിവ് ക്യാമ്പ്, ആരോഗ്യ ബോധവത്കരണ ക്യാമ്പ്, ചെർക്കളം അബ്ദുല്ല മെമ്മോറിയൽ സംസ്ഥാനതല ഫുട്ബാൾ ടൂർണമെന്റ്, സൂപ്പർ സിംഗർ മത്സരം, ഫാമിലി മീറ്റ്, ഗ്രാൻഡ് ഇഫ്താർ മീറ്റ് തുടങ്ങിയ പരിപാടികളാണ് കാമ്പയിൻ കാലത്ത് സംഘടിപ്പിച്ചത്.കാസർകോട് ജില്ലയിലുള്ള സി.എച്ച്. സെന്ററുകൾക്കുള്ള സഹായം നൽകിയത് ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ജില്ല കമ്മിറ്റിക്ക് കീഴിൽ വെൽഫെയർ വിങ്, സ്പോർട്സ് വിങ്, വനിത വിങ് എന്നിവ ഈ കാലയളവിൽ രൂപവത്കരിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ഷാഫി സെഞ്ച്വറി, ജനറൽ സെക്രട്ടറി അഷ്റഫ് മീപ്പിരി, ട്രഷറർ ഇസ്മാഈൽ കാരോളം, ചെയർമാൻ അസീസ് അടുക്ക, സമാപന സമ്മേളന കമ്മിറ്റി ചെയർമാൻ ജലാൽ ചെങ്കള എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

