‘കാര്യവിചാരം’ ശ്രദ്ധേയമായി; ദമ്മാമിൽ സർഗപ്രതിഭകൾ സംഗമിച്ചു
text_fieldsസൗദി മലയാളി സമാജം ‘സർഗപ്രതിഭകൾക്കൊപ്പം’ സാഹിത്യ സല്ലാപ പരിപാടിയിൽ ജോയ് മാത്യു സംസാരിക്കുന്നു
ദമ്മാം: കലയും സാഹിത്യവും പ്രവാസവുമായി സംവദിച്ച വൈകുന്നേരത്തിൽ, മലയാളി സമാജം സംഘടിപ്പിച്ച ‘കാര്യവിചാരം: സർഗപ്രതിഭകൾക്കൊപ്പം’ സാഹിത്യ സല്ലാപം പ്രവാസികൾക്ക് വേറിട്ട അനുഭവമായി. നടനും എഴുത്തുകാരനുമായ ജോയ് മാത്യൂ, പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, എഴുത്തുകാരനും പ്രസാധകനുമായ അമ്മാർ കീഴ്പ്പറമ്പ് എന്നിവർ മുഖ്യാതിഥികളായെത്തിയ ചടങ്ങ് അൽമുന സ്കൂളിൽ വെച്ചാണ് അരങ്ങേറിയത്.മലയാളി സമാജം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്തു. സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ ആമുഖ പ്രഭാഷണം നടത്തി.
സമാജത്തിന് നൽകുന്ന പ്രോത്സാഹനത്തിന് പ്രമുഖ വ്യവസായി മുരളി ഊട്ടുകളത്തിനും, കവിതാരചനാ മത്സരത്തിൽ വിജയിയായ സീനത്ത് സാജിദിനും ജോയ് മാത്യൂ ഉപഹാരങ്ങൾ സമർപ്പിച്ചു. ടി.പി. മുഹമ്മദ്, നൗഫൽ പാലക്കോത്ത്, ആലിക്കുട്ടി ഒളവട്ടൂർ, ഡോ. അജി വർഗീസ്, അസ്ലം കോളക്കോടൻ, അബ്ദുൽ ഖാദർ വാണിയമ്പലം, പി.ടി. അലവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ആസിഫ് താനൂർ, മുരളീധരൻ, ഫെബിനാ നജ്മുസമാൻ, ലീന ഉണ്ണികൃഷ്ണൻ, നജ്മുസ്മാൻ, ബിനു പുരുഷോത്തമൻ, ഹുസൈൻ ചമ്പോളിൽ, നസീർ പുന്നപ്ര, ഷാജു അഞ്ചേരി, ഉണ്ണികൃഷ്ണൻ, ഹുസ്ന ആസിഫ്, സരള ജേക്കബ്, സഹീർ മജ്ദാൽ, ജോയ് തോമസ്, അനിൽ റഹീമ, ബിജു പൂതക്കുളം, ഷാക്കിറ ഹുസൈൻ, സബി നസീർ, നന്ദകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റഊഫ് ചാവക്കാട്, ശ്രീലക്ഷ്മി, ഹമീദ് കാണിച്ചാട്ടിൽ, നിഖിൽ മുരളീധരൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഡോ. സിന്ധു ബിനു സ്വാഗതവും ജേക്കബ് ഉതുപ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

