കരുവാരക്കുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി
text_fieldsതെക്കൻ അബു ഹാജിക്കും വാക്കയിൽ ഷബീർ അലിക്കും കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹൃസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ മലപ്പുറം കരുവാരകുണ്ട് തരിശിലെ തെക്കൻ അബു ഹാജിക്കും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് മുൻ അംഗം വാക്കയിൽ ഷബീർ അലിക്കും കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. സ്വീകരണ പരിപാടി ടി.പി ശിഹാബ് കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് ഹനീഫ കുരിക്കൾ അധ്യക്ഷത വഹിച്ചു. ജിദ്ദ ചാപ്റ്റർ ജനറൽ സെക്രട്ടറി കുഞ്ഞാപ്പു സ്വാഗതവും ട്രഷറർ ഷംസുദ്ദീൻ ഇല്ലിക്കുത്ത് നന്ദിയും പറഞ്ഞു. മുഹമ്മദലി നമ്പ്യൻ, എം.പി.എ ലത്തീഫ്, ഉസ്മാൻ കുണ്ടുകാവിൽ, ഖാദർ വാലയിൽ, ജാഫർ പുളിയക്കുത്ത്, സി.ടി സജീർ, പി.എസ് ഫൈസൽ, ജാഫർ ഇപ്പുട്ടി വട്ടപ്പറമ്പിൽ, എൻ.കെ മുജീബ് തരിശ്, റഹ്മത്തുല്ല തെക്കൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

