കരുവാരക്കുണ്ട് കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsനിസാം കരുവാരകുണ്ട് (പ്രസി.), ഹനീഫ കുരിക്കൾ (ജന. സെക്ര.), സിറാജ് വീട്ടിച്ചോല (ട്രഷ.)
ജിദ്ദ: കരുവാരകുണ്ട് ജിദ്ദ കെ.എം.സി.സിക്ക് പുതിയ നേതൃത്വം നിലവിൽവന്നു. ജനറൽ ബോഡി യോഗം വണ്ടൂർ മണ്ഡലം വൈസ് പ്രസിഡന്റ് യൂസുഫ് കുരിക്കൾ ഉദ്ഘാടനം ചെയ്തു. നിസാം കരുവാരകുണ്ട് (പ്രസി.), ഹനീഫ കുരിക്കൾ (ജന. സെക്ര.), സിറാജ് വീട്ടിച്ചോല (ട്രഷ.), ശംസുദ്ധീൻ ഇല്ലിക്കുത്ത് (ഓർഗ. സെക്ര.), ആസിഫ് തരിശ്, ഫിർദൗസ് കേമ്പിൻകുന്ന്, ഗഫാർ മാട്ടുമ്മൽ (വൈ. പ്രസി.), അൻസാബ്, ഗഫൂർ കുട്ടത്തി (ജോ. സെക്ര.), എന്നിവരാണ് പ്രധാനഭാരവാഹികൾ. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഹനീഫ കുരിക്കൾ അധ്യക്ഷത വഹിച്ചു, ശംസുദ്ധീൻ ഇല്ലികുത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഉമർ മൗലവി സ്വാഗതവും ഷമീർ ബലദ് നന്ദിയും പറഞ്ഞു.

