കരുവാരക്കുണ്ട് പുന്നക്കാട് പ്രവാസി കൂട്ടായ്മ വാർഷിക സംഗമം
text_fieldsജിദ്ദ കരുവാരക്കുണ്ട് പുന്നക്കാട് പ്രവാസി കൂട്ടായ്മ വാർഷിക സംഗമം സംഘടിപ്പിച്ചപ്പോൾ
ജിദ്ദ: കരുവാരക്കുണ്ട് പുന്നക്കാട് പ്രവാസി കൂട്ടായ്മ വാർഷിക സംഗമവും ഇശൽ വിരുന്നും സംഘടിപ്പിച്ചു. ഷറഫിയ്യ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം.കെ. അലി അധ്യക്ഷത വഹിച്ചു. കരുവാരക്കുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ ജനറൽ സെക്രട്ടറി മുഹമ്മദ് എന്ന കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ സാമ്പത്തിക റിപ്പോർട്ട് സി.കെ. അൻസാബ് അവതരിപ്പിച്ചു. അഫ്സൽ, റിയാസ് പറവെട്ടി എന്നിവർ ഗാനമാലപിച്ചു. സി. റാഷിദ്, കെ. അൻവർ, പി. റജീൻ, പി. നിസാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പി. റിയാസ് സ്വാഗതവും പി. നിസാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

