കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ കാരുണ്യ ചെമ്പുബിരിയാണി ഫെസ്റ്റ്
text_fieldsകരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ കാരുണ്യ ചെമ്പുബിരിയാണി ഫെസ്റ്റിൽ സമാഹരിച്ച തുക ഉസ്മാൻ കുണ്ടുകാവിൽ യൂസുഫ് കുരിക്കൾക്ക് കൈമാറുന്നു
ജിദ്ദ: പാലിയേറ്റിവ് കെയർ സാന്ത്വന പരിചരണം നിലച്ചുപോകരുതെന്ന ഉദ്ദേശ്യത്തോടെ കരുവാരകുണ്ട് പാലിയേറ്റിവ് കെയർ ക്ലിനിക്കിനെ (കെ.പി.ജെ.സി) സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ ചാപ്റ്റർ പാലിയേറ്റിവ് ദിനത്തിൽ കാരുണ്യ ചെമ്പുബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജിദ്ദയിലുള്ള ആയിരത്തിൽപരം ആളുകളിൽനിന്ന് മുൻകൂട്ടി ബിരിയാണിക്ക് ഓർഡർ സ്വീകരിച്ച് താമസസ്ഥലങ്ങളിൽ എത്തിച്ചുനൽകി അതിൽനിന്നുള്ള വരുമാനമായ 4,30,000 രൂപ പാലിയേറ്റിവ് കെയറിന് നൽകി. ഉസ്മാൻ കുണ്ടുകാവിൽ ഉപദേശക സമിതി അംഗം യൂസുഫ് കുരിക്കൾക്ക് കൈമാറി.
ഉപദേശക സമിതി അംഗം ഇസ്മാഇൗൽ കല്ലായി, ജനറൽ സെക്രട്ടറി ഷാജി കോട്ടയിൽ, ട്രഷറർ ജാഫർ സാദിഖ് പുളിയകുത്ത്, സി.ടി. ഹാഫിദ്, ഗഫാർ മാട്ടുമ്മൽ, മജീദ് തയ്യിൽ, ഹാരിസ് കോപ്പിലാൻ, ഷംസുദ്ദീൻ ഇല്ലിക്കുത്ത്, മുജീബ് മാമ്പുഴ, സജീർ, മജീദ് തേക്കത്ത്, ബഷീർ, നൗഷാദ്, മുജീബ്, സമീർ, അലി പുന്നക്കാട്, അനിൽ, മൊയ്തീൻ കാരക്കാടൻ, ഉമർ കുണ്ടുകാവിൽ, റഷീദ് കൊടക്കുന്നൻ, ശിഹാബ് മുത്കോടൻ, കെ. നൗഷാദ്, അഷ്റഫ് കുട്ടത്തി, ഇ.കെ. അലവി, അക്ബർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

