കരുളായി പ്രവാസി സംഘം സോക്കർ ഫെസ്റ്റ് 2026: റോയൽ എഫ്.സി ജേതാക്കൾ
text_fieldsജിദ്ദയിൽ 'കരുളായി പ്രവാസി സംഘം സോക്കർ ഫെസ്റ്റ് 2026' ജേതാക്കളായ റോയൽ എഫ്.സി ടീമ്
ജിദ്ദ: 'കരുളായി പ്രവാസി സംഘം സോക്കർ ഫെസ്റ്റ് 2026' ഫുട്ബാൾ ടൂർണമെൻറിൽ സൂപ്പർ നോവ ടീമിനെ രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തി റോയൽ എഫ്.സി ടീം ജേതാക്കളായി. കെ.പി.എസ് നടത്തിയ ഒമ്പതാമത് ടൂർണമെൻറിൽ റോയൽ എഫ്.സി, സൂപ്പർ നോവ, ടൈറ്റാൻ എഫ്.സി, റേസിങ് അത്റ്റിക് എന്നീ ടീമുകളാണ് മാറ്റുരച്ചത്.
റണ്ണറപ്പായ സൂപ്പർ നോവാ ടീമും ട്രോഫികളുമായി.
ജിദ്ദ ഹയ്യ് അൽ സാമിറിലെ അജ് വാദ് ഗ്രൗണ്ടിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങൾ കുഞ്ഞുമുഹമ്മദ് നിലമ്പൂർ നിയന്ത്രിച്ചു. നിലമ്പൂർ നിയോ ഭാരവാഹികളും, കെ.പി.എസ് പ്രതിനിധികളും കളിക്കാരെ പരിചയപ്പെട്ടു. നിയോ പ്രസിഡന്റ് സുബൈർ വട്ടോളി, സൈഫുദ്ദീൻ വാഴയിൽ, അബൂട്ടി പള്ളത്ത്, കെ.പി.എസ് പ്രസിഡന്റ് അബ്ബാസ് നെച്ചിക്കാടൻ, ചെയർമാൻ നാസർ കരുളായി, ട്രഷറർ റഫീഖ് കരുളായി, റാഫി വഴിക്കടവ്, മനാഫ്, ജാബിർ, ഉമ്മർ ചുങ്കത്തറ, മുർഷിദ് പുള്ളിയിൽ, അബ്ബാസ് പൂന്തിരുത്തി എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.
ജേതാക്കൾക്കുള്ള ട്രോഫി അബ്ബാസ് പൂന്തിരുത്തി, അബ്ബാസ് നെച്ചിക്കാടൻ എന്നിവർ ചേർന്നു സമ്മാനിച്ചു. റണ്ണേഴ്സിനുള്ള ട്രോഫി താജാ റിയാസും, സാബിലും ചേർന്നും കൈമാറി. മെഡലുകൾ അബു പറമ്പൻ, അഫ്സാർ, എം. നാസർ, വി.കെ മജീദ് എന്നിവരും കൈമാറി.
ടൂർണമെൻറിലെ ഏറ്റവും നല്ല കളിക്കാരനായി റോയൽ എഫ്.സിയുടെ അൻഷാൻ, ടൂർണമെൻറിലെ ടോപ് സ്കോററായിഫാരിസ് റോയൽ എഫ്.സി, ബെസ്റ്റ് ഗോൾകീപ്പറായി ഹബീബ് എന്നിവരെയും തിരഞ്ഞെടുത്തു. ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി സി.കെ ശിഹാബ്, ടോപ്പ് സ്കോറർക്കുള്ള ട്രോഫി റഫീഖ് കരുളായി, ബെസ്റ്റ് ഗോൾ കീപ്പർക്കുള്ള ട്രോഫി അബ്ബാസ് എൻകെ, ഇമ്രാൻ, നവാഫ്, ഫസൽ എന്നിവർക്കുള്ള ട്രോഫി നാസർ മലപ്പുറവൻ, അജീഷ്, ശിഹാബ് അമരമ്പലം എന്നിവരും ചേർന്ന് കൈമാറി. അജീഷ്, സാബിൽ, മുൻഫർ, അനസ്, സുഹൈൽ, നാസർ കട്ടക്കാടൻ, ഷൈൻ, സി.പി റഫീഖ്, അബ്ബാസ്, ശംസു, സൗഫൽ, ഷിറാസ്, റിയാസ് കൂടക്കര, റിയാസ് താജ, വി.കെ മജീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

