Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാർത്തി മലബാർ...

കാർത്തി മലബാർ ഗോൾഡി​െൻറ തമിഴ്​നാട് ബ്രാൻഡ് അംബാസഡർ

text_fields
bookmark_border
കാർത്തി മലബാർ ഗോൾഡി​െൻറ തമിഴ്​നാട് ബ്രാൻഡ് അംബാസഡർ
cancel

ദുബൈ: രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ്​ തമിഴ് സൂപ്പർ സ്​റ്റാർ കാർത്തിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. തമിഴ് ജനതയുമായുള്ള മലബാർ ഗോൾഡ് ആൻഡ്​​ ഡയമണ്ട്സി​െൻറ ബന്ധം കൂടുതൽ ശകതിപ്പെടുത്താൻ കാർത്തിയുടെ സാന്നിധ്യം സഹായിക്കുമെന്നും മാനവിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന അദ്ദേഹത്തി​െൻറ നിലപാടുകൾ കമ്പനിയുടെ മൂല്യങ്ങളുമായി വളരെയധികം ചേർന്ന് പോകുന്നതാണെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. കാർത്തിയുമായി സഹകരിച്ച് തമിഴ്​നാടി​െൻറ തനതായ സാംസ്​കാരിക മൂല്യങ്ങളും തമിഴ് ജനതയുടെ സാംസ്​കാരിക ഔന്നത്യങ്ങളുമെല്ലാം ആഘോഷിക്കുന്ന പരസ്യ ചിത്രങ്ങൾ കമ്പനി പുറത്തിറക്കും.

ഇന്ത്യയിൽ ഓരോ സംസ്​ഥാനത്തിനും അതി​േൻറതായ പ്രതീകങ്ങളുണ്ട്. അത്​ ഞങ്ങൾ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബ്രാൻഡി​െൻറ മൂല്യത്തെ വിശ്വാസ പൂർവ്വമുള്ള വാക്കുകളിലൂടെ ജനമനസുകളിലെത്തിക്കുകയെന്ന ആഗ്രഹം സഫലീകരിക്കാനാണ് കാർത്തിയുമായി കൈകോർത്തത് -എം.പി.അഹമ്മദ് പറഞ്ഞു. പത്ത് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ താൻ വളരെയധികം സന്തുഷ്​ടനാണെന്ന് കാർത്തി പറഞ്ഞു. ജനവിശ്വാസം ആർജിച്ച ബ്രാൻഡ് എന്ന നിലയിൽ മലബാർ ഗോൾഡ് ആൻഡ്​​ ഡയമണ്ട്സിനെ വ്യത്യസ്​തമാക്കുന്ന മൂല്യങ്ങളും കമ്പനിയുടെ സഹജമായ ശകതിയുമാണ് എന്നെ ആകർഷിച്ചതെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold
News Summary - Karthi is the Tamil Nadu Brand Ambassador for Malabar Gold
Next Story