കർണാടക എസ്.ഐ.സി മദ്റസ വിദ്യാർഥി ഫെസ്റ്റ് അരങ്ങേറി
text_fieldsകർണാടക എസ്.ഐ.സി മദ്റസ വിദ്യാർഥി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സമാപന
സമ്മേളനത്തിൽ സമസ്ത നേതാക്കളെ ആദരിക്കുന്നു
ജുബൈൽ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) കർണാടക ഘടകം മദ്റസ വിദ്യാർഥി ഫെസ്റ്റ് ജുബൈലിൽ അരങ്ങേറി. സമാപന സമ്മേളനത്തിൽ പ്രസിഡൻറ് റസാഖ് ഫൈസി അധ്യക്ഷത വഹിച്ചു.
സമസ്ത കർണാടക നേതാവ് മുഹമ്മദ് ശരീഫ് അസ്ഹരി ഉദ്ഘാടനം ചെയ്തു. ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന വിശദീകരണം ശരീഫ് ഹുദവി നടത്തി. ഉദ്ഘാടന സമ്മേളനം നടക്കുന്ന കർണാടകയിലേക്ക് മുഴുവൻ സമസ്ത പ്രവർത്തകരെ സമ്മേളനം ക്ഷണിച്ചു. പരിപാടി വൻ വിജയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും മത, ഭൗതിക, സാമുദായിക, സാഹോദര്യ രംഗത്ത് ഏവർക്കും മാതൃക തീർക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സമ്മേളനം ചരിത്രമാകുമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സമ്മേളന പ്രചാരണത്തിെൻറ ഭാഗമായി വിദേശങ്ങളിൽ നിന്ന് പോലും പ്രവർത്തകർ അന്നേ ദിവസം ലക്ഷ്യമാക്കി യാത്ര തിരിക്കാനുള്ള സംവിധാനങ്ങളും സജീവമാണെന്നും എസ്.ഐ.സി കർണാടക ഘടകം ഭാരവാഹികൾ അറിയിച്ചു.
റാഫി ഹുദവി കൊരട്ടിക്കര, റഫീഖ് സൂറിഞ്ചേ, ഇസ്മാഈൽ ഹുദവി, അമീർ ഗുഡിനവള്ളി എന്നിവർ സംസാരിച്ചു. സലാഹുദ്ദീൻ ജോക്കട്ടെ കർണാടക എസ്.ഐ.സി പരിയജപ്പെടുത്തി. അമീർ തങ്ങൾ പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി. അയാൻ അബ്ദുല്ല ഖിറാഅത് നിർവഹിച്ചു. അഹമ്മദ് തങ്ങൾ സ്വാഗതവും നവാസ് മുകാവേ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

