Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്ദർശന വിസയിലെത്തിയ കർണാടക സ്വദേശി മദീനയിൽ മരിച്ചു
text_fieldsbookmark_border
അബ്ദുറഹ്മാൻ
ജിസാൻ: സന്ദർശന വിസയിലെത്തിയ കർണാടക സ്വദേശി മദീന സന്ദർശനത്തിനിടെ നിര്യാതനായി. ജിസാനിൽ നിന്ന് മകനോടൊപ്പം മദീന സന്ദർശനവും ഉംറയും നിർവഹിക്കാനായി പുറപ്പെട്ട മംഗലാപുരം പുത്തുർ സ്വദേശി അബ്ദുറഹ്മാൻ (72) ആ മരിച്ചത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജീസാൻ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ ബസിലായിരുന്നു അദ്ദേഹം മദീനയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുത്തും സിയാറത്ത് നിർവഹിച്ചും റൂമിൽ വിശ്രമിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ഐ.സി.എഫ് പ്രവർത്തകരായ കരീം മുസ്‌ലിയാർ, താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ മരണാന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഇൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

