കർണാടക തെരഞ്ഞെടുപ്പ്
text_fieldsകർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദ് ഒ.ഐ.സി.സി നടത്തിയ വിജയാഘോഷ പരിപാടി
ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി
മക്ക: മക്കയിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ചു.
ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, റഷീദ് ബിൻസാഗർ, ഇഖ്ബാൽ ഗബ്ഗൽ, ഇബ്രാഹീം കണ്ണംഗാർ, ഹബീബ് കോഴിക്കോട്, മുഹമ്മദ് ഷാ കൊല്ലം, നൗഷാദ് പെരുന്തല്ലൂർ, ജിബിൻ സമദ് കൊച്ചി, നൗഷാദ് എടക്കര, സലീം കണ്ണനാംകുഴി, റയീഫ് കണ്ണൂർ, നൈസാം തോപ്പിൽ, മുജീബ് കിഴിശ്ശേരി, സുഹൈൽ പറമ്പിൽ, മുബഷിർ അരീക്കോട്, നിസ നിസാം, ശബാന ഷാനിയാസ്, രിഹാബ് റയീഫ്, ഹസീന ഷാ തുടങ്ങിയവർ നേതൃത്വം നൽകി.
ഖുലൈസ് കെ.എം.സി.സി
ഖുലൈസ്: കെ.എം.സി.സി പ്രവർത്തകർ പായസം വിതരണം ചെയ്തു. അബ്ദുൽ നാസര്‍ ഓജര്‍, അബ്ദുൽ ഷുക്കൂര്‍ ഫറോക്ക്, ഷാഫി മലപ്പുറം, സക്കീര്‍ മക്കരപ്പറമ്പ്, കലാം പറളി, സഫീര്‍ വള്ളിക്കാപ്പറ്റ, അക്ബര്‍ ആട്ടീരി, ഉബൈദ് തെന്നല, മുന്‍ഷിദ് വള്ളിക്കാപ്പറ്റ, ഇസ്മായില്‍ കൊട്ടുക്കര, അഷ്റഫ് പെരുവള്ളൂർ, ആരിഫ് പഴയകത്ത് എന്നിവര്‍ നേതൃത്വം നല്കി.
കർണാടക വിജയാഘോഷത്തിന്റെ ഭാഗമായി പായസ വിതരണം നടത്തുന്ന ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍
റിയാദ് ഒ.ഐ.സി.സി
റിയാദ്: റിയാദ് ഒ.ഐ.സി.സി വിജയാഘോഷം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, റസാഖ് പൂക്കോട്ടുംപാടം, സിദ്ദീഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്, കെ.എം.സി.സി നേതാക്കളായ ഉസ്മാൻ അലി പാലത്തിങ്കൽ, സത്താർ താമരത്ത്, ജില്ല പ്രസിഡന്റുമാരായ സുഗതൻ നൂറനാട്, കെ.കെ. തോമസ്, ബാലു കുട്ടൻ, സലാം ഇടുക്കി, അമീർ പട്ടണത്, സജീർ പൂന്തുറ, ശുകൂർ ആലുവ, സുരേഷ് ശങ്കർ, ബഷീർ കോട്ടയം അബ്ദുൽ കരീം കൊടുവള്ളി, കൃഷ്ണൻ വെള്ളച്ചാലിൽ, തുടങ്ങിയവർ സംസാരിച്ചു.
അബ്ദുല്ല വല്ലാഞ്ചിറ, വിനീഷ് ഒതായി, അബ്ദുൽ മജീദ് കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി നിഷാദ് ആലംകോട് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി കർണാടക തെരഞ്ഞെടുപ്പ് വിജയാഘോഷം
ഹഫർ ഒ.ഐ.സി.സി
ദമ്മാം: ഹഫർ ഒ.ഐ.സി.സി കമ്മിറ്റി കർണാടകയിലെ കോൺഗ്രസ് വിജയംആഘോഷിച്ചു. ഇലക്ഷൻ പ്രവചന മത്സരത്തിൽ കൃത്യമായ സീറ്റ് പ്രവചിച്ച വിജിലാൽ വി.നായർക്ക് സമ്മാനം നൽകി. പ്രസിഡന്റ് സലീം കീരിക്കാട്, ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി.
കർണാടകയിലെ കോൺഗ്രസ് വിജയം ഹഫർ ഒ.ഐ.സി.സി പ്രവർത്തകർ ലഡു വിതരണം ചെയ്ത് ആഘോഷിക്കുന്നുb
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

