Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകരീം വധം;...

കരീം വധം; റിയാദിൽനിന്ന്​ പ്രതി ഹനീഫയുമായി പൊലീസ്​ നാട്ടിലേക്ക്​ തിരിച്ചു

text_fields
bookmark_border
കരീം വധം; റിയാദിൽനിന്ന്​ പ്രതി ഹനീഫയുമായി പൊലീസ്​ നാട്ടിലേക്ക്​ തിരിച്ചു
cancel
camera_alt

പ്രതി മുഹമ്മദ്​ ഹനീഫ, റിയാദിലെത്തിയ ക്രൈബാഞ്ച്​ സംഘം

റിയാദ്​: സൗദി അറേബ്യയിൽ അറസ്​റ്റിലായ അബ്​ദുൽകരീം വധക്കേസ്​ പ്രതി ഹനീഫയുമായി കേരള പൊലീസ് ക്രൈംബാഞ്ച്​ സംഘം ഞായറാഴ്​ച രാവിലെ കോഴിക്കോ​ട്ടെത്തും. വയനാട്​ വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനി സ്വദേശി അബ്​ദുൽ കരീമിനെ ക്വ​ട്ടേഷൻ സംഘം അടിച്ചുകൊന്ന കേസിലെ 10-ാം പ്രതിയാണ്​ മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫ. ശനിയാഴ്​ച രാത്രി 11.55-ന് റിയാദ്​ വിമാനത്താവളത്തിൽ വെച്ച്​ സൗദി പൊലീസിൽനിന്ന്​ കൈമാറി കിട്ടിയ പ്രതിയുമായി ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എയർ ഇന്ത്യ എക്​പ്രസ്​ വിമാനത്തിൽ നാട്ടിലേക്ക്​ തിരിച്ചു. ഞായറാഴ്​ച രാവിലെ 7.15-ന്​ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങും.

17 വർഷം മുമ്പുണ്ടായ സംഭവത്തെ തുടർന്ന്​ നാടുവിട്ട പ്രതി ഇത്രയും കാലവും ഖത്തറിൽ ഒളിച്ചുകഴിയുകയായിരുന്നു. അവിടെ എന്തോ ജോലിയിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ വർഷം നവംബറിൽ ഫുട്​ബാൾ ലോകകപ്പി​െൻറ ഭാഗമായി സൗദി-ഖത്തർ അതിർത്തി​യിൽ യാത്രാനടപടികൾ ലളിതമാക്കിയ അവസരം മുതലാക്കി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ സൗദി പൊലീസ്​​ പിടികൂടുകയായിരുന്നു​. കേരള പൊലീസ് ഇൻറർപോളുമായി ബന്ധപ്പെട്ട്​ പുറപ്പെടുവിച്ച റെഡ്​ കോർണർ നോട്ടീസാണ്​ പ്രതിയെ കുടുക്കിയത്​. സൗദി-ഖത്തർ അതിർത്തിയായ സൽവയിൽ വെച്ച്​ പിടിയിലായ പ്രതി​െയ അവിടെ തന്നെ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

കുറ്റവാളികളെ കൈമാറാൻ​ ഇരുരാജ്യങ്ങൾക്കുമിടയിൽ കരാറുള്ളതിനാൽ പിടിയിലായ ഉടൻ ഇന്ത്യൻ ആഭ്യന്തരമന്ത്രാലയം വഴി കേരള പൊലീസിനെ അറിയിക്കുകയും ഡി.ജി.പി അനിൽകാന്ത് റിയാദിലെത്തി പ്രതിയെ ഏറ്റുവാങ്ങാൻ മൂന്നംഗ ക്രൈബാഞ്ച്​ സംഘത്തെ നിയോഗിക്കുകയും ചെയ്​തു. നടപടിക്രമങ്ങൾ പൂർത്തിയായ മുറയ്​ക്ക്​ പ്രതിയെ രണ്ടാഴ്​ച മുമ്പ്​ റിയാദ്​ മലസിലെ ഡിപ്പോർ​ട്ടേഷൻ (തർഹീൽ) സെൻറർ സെല്ലിലേക്ക്​ കൊണ്ടുവന്നു. ഈ മാസം അഞ്ചിന് എസ്.പി കെ.കെ. മൊയ്തീൻകുട്ടിയും ഇൻസ്​പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത് പ്രഭാകർ എന്നിവരുമുൾപ്പെട്ട ക്രൈംബാഞ്ച്​ സംഘം റിയാദിലെത്തി.

സൗദി നാഷനൽ സെൻട്രൽ ബ്യൂറോ (എൻ.സി.ബി) ആണ്​ ​ക്രൈംബാഞ്ച്​ സംഘത്തെ സ്വീകരിച്ചതും പ്രതിയെ കൈമാറാനുള്ള ബാക്കി നടപടികൾ പൂർത്തീകരിച്ചതും. ഇന്ത്യൻ എംബസി സെക്കൻഡ്​ സെക്രട്ടറി പ്രേം സെൽവാളും (കോൺസുലർ-വിസ) സംഘത്തിന്​ നടപടികൾ പൂർത്തീകരിക്കാനാവശ്യമായ സഹായം നൽകി.

2006 ഫെബ്രുവരി 11-ന്​ താമരശ്ശേരി ചുരത്തിലൂടെ ജീപ്പിൽ യാത്രചെയ്യവെ ക്വട്ടേഷൻ സംഘം തടഞ്ഞുനിർത്തി അബ്​ദുൽ കരീമിനെ അടിച്ചു​കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നൂറാംതോട് ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. കരീമി​െൻറ റിസോർട്ടി​െൻറ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബുവർഗീസായിരുന്നു ​ക്വ​ട്ടേഷൻ നൽകിയത്. ബിസിനസിലെ തർക്കത്തെതുടർന്ന് ഗുണ്ടകളുമായെത്തി ബാബുവർഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബുവർഗീസ് റിമാൻഡിലാവുകയും ചെയ്തു.

ഈ വിരോധത്തിലായിരുന്നു ക്വട്ടേഷൻ നൽകിയത്. കേസിലെ 11 പ്രതികളിൽ ഒരാൾ മരണപ്പെട്ടു. രണ്ടുപേരെ ​വെറുതെ വിടുകയും ഏഴുപേരെ ​ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ചയാളാണ്​ പ്രതിപ്പട്ടികയിൽ 10-ാം സ്ഥാനത്തുള്ള ഹനീഫ. ഖത്തറിൽ ഒളിവിൽ കഴിയുന്നതിനിടെ ഏഴുവർഷം മുമ്പ്​ നേപ്പാൾ വഴി നാട്ടിൽ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്​തു. ഈ വരവിൽ കഞ്ചാവ്​ കേസിൽ പ്രതിയായി അതിലും പിടികിട്ടാപ്പുള്ളി ലിസ്​റ്റിലാവുകയും ചെയ്​തു. അതോടെ കേരള പൊലീസ്​ ഇൻർപോളി​​െൻറയടക്കം സഹായത്തോടെ ഗൾഫ്​ കേന്ദ്രീകരിച്ച്​ അന്വേഷണം ശക്തമാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhInterpolhaneefakeralapoliceSaudicimebranchMurder Case
Next Story