Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ. ​ക​രു​ണാ​ക​ര​ൻ...

കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്കാ​രം സു​രേ​ഷ് ശ​ങ്ക​റി​ന്​

text_fields
bookmark_border
കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്കാ​രം സു​രേ​ഷ് ശ​ങ്ക​റി​ന്​
cancel

റി​യാ​ദ്​: റി​യാ​ദ്​ ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ പു​ര​സ്കാ​രം റി​യാ​ദി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് ശ​ങ്ക​റി​ന്. കോ​വി​ഡ് കാ​ല​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന്​ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ 300ഒാ​ളം ആ​ളു​ക​ളെ നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ സു​രേ​ഷ്​ ശ​ങ്ക​ർ പ്ര​വ​ർ​ത്തി​ച്ചു. നാ​ട്ടി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ച്ചി​രു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും ഈ ​കാ​ല​യ​ള​വി​ൽ സാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാം മു​ൻ​നി​ർ​ത്തി​യാ​ണ് സു​രേ​ഷ് ശ​ങ്ക​റി​നെ പു​ര​സ്‌​കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ ജൂ​റി ചെ​യ​ർ​മാ​ൻ റ​സാ​ഖ്​ ചാ​വ​ക്കാ​ട് അ​റി​യി​ച്ചു. 10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സ​മ്മാ​നി​ക്കും. കോ​വി​ഡ് കാ​ല​ത്ത്​ പ്ര​വാ​സ​ലോ​ക​ത്ത്​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ജി​ല്ല ക​മ്മി​റ്റി​യി​ലെ മ​റ്റ്​ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കു​ന്നു.

നി​ല​വി​ൽ സു​രേ​ഷ്​ ശ​ങ്ക​ർ തൃ​ശൂ​ർ ജി​ല്ല ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്, തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്നു. 25 വ​ർ​ഷ​മാ​യി റി​യാ​ദി​ലു​ള്ള സു​രേ​ഷ് ശ​ങ്ക​ർ തൃ​ശൂ​ർ മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി​യ​ണ്. റി​യാ​ദി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു.

റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക രാ​ധി​ക സു​രേ​ഷാ​ണ്​ ഭാ​ര്യ. അ​തേ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ അ​നാ​മി​ക​യാ​ണ്​ ഏ​ക മ​ക​ൾ. നാ​സ​ർ വ​ല​പ്പാ​ട്, മാ​ള മു​ഹ്‌​യി​ദ്ദീ​ൻ, മാ​ത്യു സി​റി​യ​ക്, സു​ലൈ​മാ​ൻ മു​ള്ളൂ​ർ​ക്ക​ര എ​ന്നി​വ​രാ​യി​രു​ന്നു അ​വാ​ർ​ഡ് ജൂ​റി ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story