Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനട്ട കപ്പയുടെ...

നട്ട കപ്പയുടെ രുചിയറിയും മു​േമ്പ അവർ മടങ്ങുന്നു

text_fields
bookmark_border
നട്ട കപ്പയുടെ രുചിയറിയും മു​േമ്പ അവർ മടങ്ങുന്നു
cancel

റിയാദ്​: മരുഭൂമിയിൽ നട്ട മരച്ചീനി ചെടികൾ ഒരു മീറ്റർ ഉയരത്തിൽ വളർന്ന്​ ഇലകൾ വിരിച്ചു നിൽക്കുന്നു. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാൽ പിഴുതെടുത്ത്​ രുചി നുണയാം. കപ്പ പുഴുക്കും​ കാന്താരി ചമ്മന്തിയും അല്ലെങ്കിൽ കപ്പയും മീൻ മുളകിട്ടതും.... അതായിരുന്നു സ്വപ്​നം. സ്വന്തം അധ്വാനത്താൽ വിളയിച്ചെടുത്ത കപ്പ, അതും മരുഭൂമിയിലിരുന്ന്​ തിന്നങ്ങനെ തിമിർക്കണം. രണ്ടു ചെറുപ്പക്കാർ നട്ട്​ താലോലിച്ച് വളർത്തിയ സ്വപ്നം പെ​െട്ടന്നാണ്​ കാറ്റേറ്റ്​​​​ പിഴുതുവീണ മരച്ചീനി പോലെയായത്​. കൊല്ലം കൊച്ചുകലുങ്ക്​ സ്വദേശികളായ സിദ്ദീഖും ഹസൈനും മരച്ചീനി ചെടികളിലേക്ക്​ നോക്കി നെടുവീർപ്പിട്ടു. ഇനിയതല്ലാതെ നിവൃത്തിയില്ല.

കപ്പ വിളയും മുമ്പ്​ തന്നെ ‘ലെവി’ എന്ന കാന്താരി മുളകിന്​ കടിച്ചു. ആകെയൊരു നീറിപ്പുകച്ചിൽ. ഒാടിപ്പോവുകയാണ്​. നാട്ടിലേക്ക്​. ഇനി ഇൗ ​ചെടികൾ ഒാർമകളിൽ മാത്രം വളരും. അൽഅഹ്​സയിൽ ഇലക്​​ട്രിക്കൽ, പ്ലംബിങ്​ കരാർ പണിക്കാരാണ്​ ഇരുവരും. മൂന്നര വർഷമായി. കുഴപ്പമില്ലാതെ പോവുകയായിരുന്നു. അപ്പോഴാണ്​ ലെവി ഇരട്ടിക്കുന്ന പുതിയ നിയമം വന്നത്​. പലതരം നിയമ പ്രശ്​നങ്ങൾ. ഇനിയിങ്ങനെ തുടരാൻ വയ്യെന്ന്​ സ്​പോൺസർ. വേറെ ആളെ നോക്കൂ, അല്ലെങ്കിൽ എക്​സിറ്റിൽ പോകൂ എന്ന്​ അദ്ദേഹം. പഴയതുപോലെ വേണ്ടത്ര പണികളില്ല. ഇനിയും മുന്നോട്ടുപോയാൽ തടിക്ക്​ പിടിക്കുമെന്നായപ്പോൾ ഇരുവരും നാട്ടിലേക്ക്​ മടങ്ങാൻ തീരുമാനമെടുക്കുകയായിരുന്നു. എക്സിറ്റ്​ അടിച്ചു. ചൊവ്വാഴ്​ച രാത്രി 10നുള്ള ശ്രീലങ്കൻ എയർലൈൻസ്​ വിമാനത്തിൽ സൗദി അറേബ്യയോട്​ വിടപറയും. അപ്പോഴും വിടപറയാനാകാത്തതായി ആ മരച്ചീനി ചെടികൾ അവിടെ അവശേഷിക്കും. അതാണവരുടെ ദുഃഖവും.

നാലുമാസം മുമ്പ്​ നാട്ടിൽ അവധിക്ക്​ പോയി മടങ്ങു​േമ്പാഴാണ്​ ഒാരോ മീറ്റർ നീളത്തിലുള്ള ആറ്​ മരച്ചീനി കമ്പുകൾ ശ്രദ്ധാപൂർവം പൊതിഞ്ഞ്​ ​ലഗേജിലാക്കി കൊണ്ടുവന്നത്​. അൽഅഹ്​സയിൽ ഇലക്​ട്രിക്കൽ ഷോപ്പ്​ നടത്തുന്ന കോഴിക്കോട്ടുകാരൻ അബ്​ദുസ്സലാമി​​​െൻറ മഅദൂദ്​ എന്ന സ്ഥലത്തുള്ള ഗോഡൗണിനോട്​ ചേർന്നാണ്​ ഇവരുടെ താമസം. ഗോഡൗണിനോട്​ ചേർന്ന്​ നല്ലൊരു ഇൗന്തപ്പന തോട്ടമുണ്ട്​. കുറച്ചുസ്ഥലം വെറുതെയും കിടപ്പുണ്ട്​. ഇവിടെ എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിച്ചാലെന്താ എന്നൊരാലോചന മുളപൊട്ടി. പലതും പരീക്ഷിച്ചു. ഒടുവിലത്തേതായിരുന്നു മരച്ചീനി കൃഷി. ആറ്​ കമ്പുകൾ 14 ആക്കി മുറിച്ച്​, മണ്ണൊരുക്കി പ്രത്യേകം തടംപിടിച്ച് നട്ടു. നാലുമാസമായി. വെള്ളം നനച്ചു. പണിക്ക്​ പോകും മുമ്പും തിരികെ വന്നിട്ടും കൃത്യമായി പരിചരിച്ചു.

ശൈത്യകാലമായതിനാൽ വളർച്ച മുരടിച്ച അവസ്ഥയിലായിരുന്നു. എന്നാൽ തണുപ്പ്​ മാറി വെയിലും ചൂടും ആയതോടെ തഴച്ചുവളരാൻ തുടങ്ങിയിട്ടുണ്ട്​. ഇപ്പോൾ ഒരു മീറ്റർ ഉയരമായി. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാൽ പിഴുതെടുക്കാം. മൂപ്പെത്തിയ കപ്പയുടെ രുചിയറിയാം. മരുഭൂമിയിൽ വിളഞ്ഞ മരച്ചീനിയുടെ സ്വാദ്​. ചെടികളെ തനിച്ചാക്കിയല്ല, നാട്ടുകാരനും സഹതാമസക്കാരനുമായ റഫീഖിനെ പരിപാലന ചുമതലയേൽപിച്ചാണ്​ യാത്ര.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newskappa
News Summary - kappa-saudi-gulf news
Next Story