Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കെ​ട്ടി​ട​ത്തി​ൽനി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി നാ​ടണഞ്ഞു

text_fields
bookmark_border
കെ​ട്ടി​ട​ത്തി​ൽനി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി നാ​ടണഞ്ഞു
cancel
camera_alt

ഷി​ജു നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും മു​മ്പ്​ ദ​മ്മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം

ദ​മ്മാം: ജോ​ലി​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​െൻറ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ന്യാ​കു​മാ​രി കു​ല​ശേ​ഖ​രം സ്വ​ദേ​ശി ഷി​ജു, സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലെ​ത്തി. അ​ൽ അ​ഹ്​​സ്സ​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഷി​ജു​വി​ന് മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ജോ​ലി​ക്കി​ട​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ത​ല​യ്ക്കും ക​ഴു​ത്തി​നും തോ​ളി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം ദ​മ്മാം അ​ൽ മു​വാ​സാ​ത്ത് ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ​യും ഒ​രു വ​യ​സ്സു​ള്ള കു​ട്ടി​യു​മ​ട​ങ്ങു​ന്ന​താ​ണ് ഷി​ജു​വി​െൻറ കു​ടും​ബം. ഇ​ന്ത്യ​ൻ എം​ബ​സി വ​ള​ൻ​റി​യ​ർ മ​ണി​ക്കു​ട്ട​ൻ, സെ​യ്ഹാ​ത്തി​ലെ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ പ്രോ​ത്സാ​ഹ​ന​വും പ​രി​ച​ര​ണ​വു​മാ​ണ് ഷി​ജു​വി​െൻറ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​ക്കി​യ​ത്. തു​ട​ർ​ന്ന് മ​ണി​ക്കു​ട്ട​ൻ, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സി​െൻറ വീ​ൽ​ചെ​യ​ർ ടി​ക്ക​റ്റി​ൽ അ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ഷി​ജു​വി​െൻറ നി​ർ​ധ​നാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി, മ​ണി​ക്കു​ട്ട​െൻറ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ആ​ശു​പ​ത്രി ബി​ൽ തു​ക അ​ൽ മു​വാ​സാ​ത്ത് ആ​ശു​പ​ത്രി എ​ച്ച്.​ആ​ർ മാ​നേ​ജ​ർ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ന​ൽ​കി. റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം കൗ​ൺ​സി​ല​ർ ഷ​ബീ​ർ, അ​ൽ അ​ഹ്​​സ​യി​ലെ ഇ​ന്ത്യ​ൻ വ​ള​ൻ​റി​യ​ർ വി​ക്ര​മ​ൻ, ടാ​ൻ​സ്വ ഭാ​ര​വാ​ഹി ജി. ​സെ​ൽ​വ​കു​മാ​ർ എ​ന്നി​വ​രു​ടെ ഏ​കോ​പ​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ എ​സ്‌​കോ​ർ​ട്ടി​നെ​യും ആം​ബു​ല​ൻ​സും ക്ര​മീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ദ​മ്മാ​മി​ൽ​നി​ന്ന് ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ മെ​ഡി​ക്ക​ൽ ന​ഴ്സ് ആ​ൽ​വി​നൊ​പ്പം പു​റ​പ്പെ​ട്ട ഷി​ജു, വെ​ള്ളി രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. തു​ട​ർ​ന്ന് ഷാ​ലോം ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സി​ൽ അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഷി​ജു​വി​െൻറ സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ അ​ൽ മു​വാ​സാ​ത്ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും, സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​നും, റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി​ക്കും, സ്പോ​ൺ​സ​ർ​ക്കും, മ​ണി​ക്കു​ട്ട​ൻ, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ​ക്കും, സെ​യ്ഹാ​ത്തി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് ഭാ​ര​തി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു വ​ള​ൻ​റ​ജി​യ​ർ​മാ​ർ​ക്കും ഷി​ജു​വി​െൻറ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanyakumaribuildingInjuredreturns home
News Summary - Kanyakumari native injured after falling from building returns home
Next Story