Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കന്യാകുമാരി സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsbookmark_border
സുരേഷ് ബാലകൃഷ്ണൻ
Listen to this Article
ജുബൈൽ: തമിഴ്‌നാട് കന്യാകുമാരി കപ്പിയറ സ്വദേശി സുരേഷ് ബാലകൃഷ്ണൻ (48) ജുബൈലിൽ മരിച്ചു. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹം ഗ്യാസ് ആയിരിക്കുമെന്ന് കരുതി അതിനുള്ള ഗുളികകൾ കഴിച്ചിരുന്നു. ഡ്രൈവർ ജോലി ചെയ്യുന്ന ഇദ്ദേഹം തിങ്കളാഴ്ച്ച രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങിയപ്പോൾ അസുഖം മൂർച്ഛിക്കുകയായിരുന്നു.
തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: ബാലകൃഷ്‌ണൻ, മാതാവ്: ഹേമാവതി. ഭാര്യ: ബെനില പൊന്മലർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

