പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ കണ്ണൂർ സൗഹൃദവേദി അനുമോദിച്ചു
text_fieldsജിദ്ദ കണ്ണൂർ സൗഹൃദവേദിക്ക് കീഴിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് മുസാഫിർ ഏലംകുളത്ത് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഇക്കഴിഞ്ഞ 10ാം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജിദ്ദയിലെ കണ്ണൂർ നിവാസികളുടെ മക്കളെ ജിദ്ദ കണ്ണൂർ സൗഹൃദവേദി അനുമോദിച്ചു.‘മികവ് 2025’ എന്ന പേരിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ ഏലംകുളത്ത് ഉദ്ഘാടനം ചെയ്തു. അക്കാദമിക് രംഗത്ത് മികവ് പുലർത്തുന്നതോടൊപ്പം സാമൂഹിക രംഗങ്ങളിലും ഇടപ്പെട്ട് നല്ലൊരു സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മരായി വളരണമെന്ന് അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി.പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സൗഹൃദവേദിയുടെ ഉപഹാരം ഭാരവാഹികൾ സമ്മാനിച്ചു. വിശാൽ മധുസൂധനൻ, ഹല അബ്ദുൽ റാസിഖ്, ഹലിമ നൗഷാദ്, സൂര്യകിരൺ രവീന്ദ്രൻ എന്നിവർ സി.ബി.എസ്.ഇ പ്ലസ്ടുവിലും ഫാത്തിമ സഹീർ, ഷഹ ഫാത്തിമ, മുഹമ്മദ് റാബ്ഹ, നിഷാൽ മുനീർ എന്നിവർ പ്ലസ്ടു കേരള സിലബസിലും, ഇജാസ് ഇസ്മായിൽ, നിഹാൽ ഉണ്ണികൃഷ്ണൻ, ആര്യ റിക്തേഷ്, സാമിഹ താജ്, ദിയാന അബ്ദുൾ റഷീദ്, ഇഹനാൻ അബ്ദുൽ നാസർ, മുഹമ്മദ് സഹീർ എന്നിവർ എസ്.എസ്.എൽ.സി വിഭാഗത്തിലും അനുമോദനത്തിന് അർഹരായി.അബ്ദുല്ല മുക്കണ്ണി, രാധാകൃഷ്ണൻ കാവുമ്പായി, അനിൽ കുമാർ, അബ്ദുൽ സത്താർ ഇരിട്ടി, സന്തോഷ് ഭരതൻ, സുനിൽ കുമാർ, ഇബ്രാഹിം തളിപ്പറബ് എന്നിവർ സംസാരിച്ചു. സൗഹൃദവേദി ജനറൽ സെക്രട്ടറി പ്രഭാകരൻ സ്വാഗതവും ടഷറർ കബീർ ഇരിട്ടി നന്ദിയും പറഞ്ഞു. അനുമോദന യോഗത്തിനുശേഷം സൗഹൃദവേദിയുടെ കുട്ടികൾ അവതരിച്ച വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറി. സൗഹൃദവേദി എക്സിക്യുട്ടിവ് അംഗങ്ങളായ സുരേഷ് രാമന്തളി, സിദ്ധീഖ്, രാഗേഷ്, സുധീഷ്, സലാം പയ്യന്നൂർ, സഹീർ, ഉവൈസ്, സനീഷ്, ഹാരിസ് ഹസൻ, റഫീക്ക് മൂസ, സുനിൽ കുമാർ, വി.പി ഷംസീർ, ഷറഫുദ്ദീൻ, സന്തോഷ് ഭരതൻ, വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

