കണ്ണൂര്‍ സൗഹൃദവേദി ഏകദിന സെവന്‍സ് ഫുട്ബാൾ ടൂര്‍ണമെന്റ് ഇന്ന്
text_fieldsജിദ്ദ: കണ്ണൂര്‍ സൗഹൃദവേദി സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് ഫുട്ബാൾ ടൂര്‍ണമെന്റ് ‘വിന്റര്‍ കപ്പ് 2024’ ഇന്ന് നടക്കും. ജിദ്ദ ഖാലിദ് ബിന്‍ വലിദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മുതൽ നടക്കുന്ന മത്സരത്തിൽ ജിദ്ദയിലെ പ്രമുഖ എട്ട് ടീമുകള്‍ മാറ്റുരക്കും.
മത്സരവിജയികള്‍ക്ക് കാഷ് പ്രൈസും ട്രോഫിയും ലഭിക്കും. മത്സരവേദിയിൽ നറുക്കെടുപ്പും വിജയികളാവുന്നവര്‍ക്ക് സമ്മാനമുണ്ടായിരിക്കും. മുട്ടിപ്പാട്ടും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന വിവിധ ക്ലബ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഫിക്സ്ചര്‍ റിലീസ് ചടങ്ങില്‍ കണ്ണൂര്‍ സൗഹൃദവേദി പ്രസിഡന്റ് രാധാകൃഷ്ണന് കാവുമ്പായി അധ്യക്ഷത വഹിച്ചു. ജാഫറലി പാലക്കോട്, സിദ്ധീഖ് കത്തിച്ചാല്‍, സുബൈര്‍ പെരളശേരി, മുഹമ്മദ്, റഫീഖ് മൂസ, പ്രവീന്‍ എടക്കാട്, സലാം പയ്യന്നുര്‍ എന്നിവർ സംസാരിച്ചു. ടെക്നിക്കല്‍ കമ്മിറ്റി ഹെഡ് നാസര്‍ പഴയങ്ങാടി ടൂര്‍ണ്ണമെന്റിന്റെ നിയമാവലിയെക്കുറിച്ചും മറ്റും വിശദീകരിച്ചു. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും സത്താര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.

