കണ്ണൂർ പ്രവാസി കൂട്ടായ്മ ‘ഖൽബിലാണ് കണ്ണൂർ’ പരിപാടി സംഘടിപ്പിച്ചു
text_fieldsഗായക കുടുംബം നിസാം തളിപ്പറമ്പിനും ഫാമിലിക്കുമൊപ്പം ജിദ്ദ കണ്ണൂർ പ്രവാസി കൂട്ടായ്മ പ്രവർത്തകർ
ജിദ്ദ: കണ്ണൂർ ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ കണ്ണൂർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഖൽബിലാണ് കണ്ണൂർ സീസൺ 2’ എന്ന പേരിൽ മെഗാ പരിപാടി സംഘടിപ്പിച്ചു. മഹ്ജറിലെ അൽ ഖുബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നൗഫൽ മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈർ പെരളശ്ശേരി അധ്യക്ഷത വഹിച്ചു.
ട്രഷറർ അബൂബക്കർ തിരുവട്ടൂർ സംസാരിച്ചു. നിസാം തളിപ്പറമ്പ് ഫാമിലിയുടെ മെഗാ മ്യൂസിക്കൽ നൈറ്റ് ആയിരുന്നു പരിപാടിയിലെ മുഖ്യ ആകർഷണം. സ്ത്രീകൾക്കായി ബിരിയാണി നിർമാണം, മൈലാഞ്ചി ഇടൽ അടക്കമുള്ള വൈവിധ്യമാർന്ന മത്സരങ്ങളും കലാ, കായിക പരിപാടികളും അരങ്ങേറി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കണ്ണൂരുകാരായ നൗഫൽ മട്ടന്നൂർ, ഫഹദ് അഡ്നോസ്, നിസാം എ.ടി.എൽ, അമീൻ ഇരിക്കൂർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അസീസ് മാധമംഗലം, ശറഫുദ്ദീൻ ശ്രീകണ്ഠപുരം, അനസ് കൂത്തുപറമ്പ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. റിയാസ് ഇരിക്കൂർ സ്വാഗതവും സിദ്ദിഖ് പള്ളിപറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

