കണ്ണൂർ ഒ.ഐ.സി.സി സതീശൻ പാച്ചേനി അനുശോചന യോഗം
text_fieldsറിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സതീശൻ പാച്ചേനി അനുശോചന യോഗം
റിയാദ്: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ ആകസ്മിക വേർപാടിൽ റിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ജലീൽ ചെറുപുഴ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, അഷ്കർ കണ്ണൂർ, സിദ്ദീഖ് കല്ലൂപ്പറമ്പൻ, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഷുക്കൂർ ആലുവ, ബഷീർ കോട്ടയം, റഫീഖ് പട്ടാമ്പി, സുരേഷ് ശങ്കർ എന്നിവർ സംസാരിച്ചു.
ട്രഷറർ ഹരീന്ദ്രൻ ചെങ്ങൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. കണ്ണൂർ ജില്ല ഭാരവാഹികളായ അബ്ദുൽ മജീദ്, അഭിലാഷ് മാവിലായി, കൃഷ്ണൻ വെള്ളച്ചാൽ, ബൈജു ഇട്ടൻ, സന്തോഷ് ബാബു, ഹാഷിം പാപ്പിനിശ്ശേരി, അബ്ദുല്ല കോറളായി, സുജിത് തോട്ടട, എം.പി. മഹേഷ്, അഷ്റഫ് കോറളായി, ഹാഷിം പാലഞ്ഞാട്ട്, പ്രദീപ് പിണറായി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവാസ് കണ്ണൂർ സ്വാഗതവും ബൈജു ഇട്ടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

