കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

00:50 AM
22/07/2019

ജിദ്ദ: കണ്ണൂർ  സ്വദേശി ജിദ്ദയിൽ നിര്യാതനായി. പുതുവാച്ചേരി പാറയിൽ അബ്​ദുൽ അസീസ് ജമീല ദമ്പതികളുടെ  മകൻ മുഹമ്മദ് സലിം പാറയി(39) ആണ്​ പക്ഷാഘാതത്തെ തുടർന്ന്​ മരിച്ചത്​. 15 ദിവസത്തോളമായി ജിദ്ദയിലെ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്നു. ജിദ്ദയിൽ ബിസിനസ്​ മേഖലയിലായിരുന്നു.  

ഭാര്യ ഷഫീന. മക്കൾ: ജാസ്മിൻ, ലത്തീഫ്. സഹോദരങ്ങൾ:  നൗഷാദലി, മുഹമ്മദ് അസ്‌ലം, നാസർ . (മൂന്നു പേരും ജിദ്ദ) , മുഹമ്മദ് ഫൈസൽ, പരേതനായ ലത്തീഫ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്​ നടപടികൾ പുരോഗമിക്കുകയാണ്​ എന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.
 

Loading...
COMMENTS