കണ്ണൂർ സ്വദേശി തബൂക്കിൽ നിര്യാതനായി
text_fieldsഅബ്ദുറഹ്മാൻ
തബൂക്ക്: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി തബൂക്കിൽ നിര്യാതനായി. കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്ദുറഹ്മാനാണ് (55) മരിച്ചത്. തബൂക്കിൽ സഹോദരൻ അഷ്റഫിനും സുഹൃത്തിനുമൊപ്പം റസ്മിയ എന്ന പേരിൽ ഹോട്ടൽ നടത്തിവരുകയായിരുന്നു. ശനിയാഴ്ച പുലർച്ച മൂന്നിന് ഹോട്ടൽ അടച്ചശേഷം പുറത്തുനിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തബൂക്ക് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണവിവരമറിഞ്ഞ് ദുബൈയിലുള്ള മകൻ അജിനാസ് തബൂക്കിലെത്തിയിട്ടുണ്ട്. 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ റിയാദ്, ജിദ്ദ, മക്ക എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏഴുമാസമായി തബൂക്കിലായിരുന്നു.
പിതാവ്: പരേതനായ പക്കർമാർ ഹാജി. മാതാവ്: കുഞ്ഞലിയുമ്മ. ഭാര്യ: സലീന. മക്കൾ: അജിനാസ് (ദുബൈ), നഫ, മിൻഹ. സഹോദരങ്ങൾ: അബ്ദുല്ല, മുഹമ്മദ്, അഷറഫ്, ആഞ്ഞു, ഖദീജ, ആയിഷ, നഫീസ.

