കണ്ണൂർ സ്വദേശിനിയായ നഴ്സ് ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: കണ്ണൂർ സ്വദേശിനിയായ നഴ്സ് ഹൃദയാഘാതത്തെതുടർന്ന് ജിദ്ദയിൽ മരിച്ചു. കുടിയാൻമല സ്വദേശിനി പൊട്ടനാനിയിൽ മഞ്ജു ദിനു (37) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ജിദ്ദ നാഷനൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
10 വർഷത്തോളമായി സൗദിയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഇവർ കഴിഞ്ഞ നാല് വർഷത്തോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്തുവരികയായിരുന്നു. പിതാവ്: വർഗീസ്, മാതാവ്: വത്സമ്മ, ഭർത്താവ്: ദിനു തോമസ്, മക്കൾ: ആരോൺ, ഐറിൻ, ആൻഡ്രിയ, സഹോദരങ്ങൾ: ബിനോയ്, ശിൽജ. നേരത്തെ ജിദ്ദയിലുണ്ടായിരുന്ന ഇവരുടെ ഭർത്താവും മക്കളും കഴിഞ്ഞ രണ്ട് വർഷങ്ങളായി നാട്ടിലാണ്.
ജെ.എൻ.എച്ച് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ജിദ്ദയിലുള്ള സഹോദരി ഭർത്താവ് സബിൻ അറിയിച്ചു. നടപടിക്രമങ്ങൾ ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു.

