Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടം: ദമ്മാമിൽ സാമൂഹിക പ്രവർത്തകൻ മരിച്ചു

text_fields
bookmark_border
വാഹനാപകടം: ദമ്മാമിൽ സാമൂഹിക പ്രവർത്തകൻ മരിച്ചു
cancel

ദമ്മാം: ദമ്മാമിലുണ്ടായ വാഹനപകടത്തിൽ കണ്ണൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മരിച്ചു. തലശ്ശേരി പുന്നോൽ പാറാൽ സ്വദേശി മുഹമ്മദ് അശീലാണ് (43) മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ ദമ്മാം-ജുബൈൽ ഹൈവേയിൽ എതിരെ വന്ന സ്വദേശിയുടെ വാഹനം ഇദ്ദേഹത്തിന്റെ കാറിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ വാഹനം പൂർണമായും തകരുകയും ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയുമായിരുന്നു.

18 വർഷത്തോളമായി ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രവാസി സംസ്കാരികവേദി, തനിമ സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു മുഹമ്മദ് അശീൽ. ഭാര്യയും മകളും ദമ്മാമിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kannur native died in car accident
Next Story