Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണൂർ സ്വദേശി സൗദിയിൽ...

കണ്ണൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കണ്ണൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
cancel

ജിദ്ദ: കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. മാലോട്ട് മീത്തലെ പുരയിൽ അബ്ദുൽ റസാക്ക് (42) ആണ്​ സൗദി അറേബ്യയിലെ ഹായിലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്​. ഹായിൽ-റിയാദ് ഹൈവേയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.

ഫോർച്യൂണർ വണ്ടി ഒാടിച്ച് റിയാദിലേക്കുള്ള യാത്രാ മധ്യേ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്​. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ്​ അപകടത്തിനിടയാക്കിയതെന്ന്​ കരുതുന്നു. മൃതേദഹം തുമീർ ജനറൽ ഹോസ്പിറ്റലിലാണ്. 18 വർഷത്തോളമായി സൗദിയിൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുകയാണ്.

പിതാവ് :മൂസാൻ. മാതാവ്: നബീസ. ഭാര്യ: മറിയം. മക്കൾ: റാസിഖ്, ആയിഷ, ഫാത്തിമതു റിസ, റൈഹാൻ. സഹോദരങ്ങൾ :അബ്ദുറഹ്മാൻ, ഖാദർ, ഇബ്രാഹിം, മുഹമ്മദ്, സൗറ, സൈനബ. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്​ ബന്ധുക്കൾക്കൊപ്പം കെ.എം.സി.സി പ്രവർത്തകർ സഹായത്തിനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newssoudi arabiakannur nativemalayalam newsAccident News
News Summary - kannur native died in accident in soudi arabia -gulf news
Next Story