കണ്ണൂർ കൂട്ടായ്മയുടെ ‘കിയോസ് ഫെസ്റ്റ്’ അരങ്ങേറി
text_fieldsറിയാദിൽ കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘കിയോസ് ഫെസ്റ്റ് 2024’ ഓണാഘോഷം
സാംസ്കാരിക സമ്മേളനത്തിൽനിന്ന്
റിയാദ്: കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ സൗദി അറേബ്യ (കിയോസ്) സംഘടിപ്പിച്ച ഓണാഘോഷമായ ‘കിയോസ് ഫെസ്റ്റ് 2024’ റിയാദ് മലസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ അരങ്ങേറി. കുടുംബങ്ങളടക്കം അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്തു. ഉച്ചക്ക് ഒന്നിന് ആരംഭിച്ച പരിപാടികൾ വൈകീട്ട് നാല് വരെ നീണ്ടു.
ആഘോഷം രക്ഷാധികാരി ഹുസൈൻ അലി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ സൂരജ് പാണയിൽ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് തുവ്വൂർ മുഖ്യ അതിഥിയായി പങ്കെടുത്തു. ജോയിൻറ് കൺവീനർ ചുമതല വഹിക്കുന്ന അൻവർ, വൈസ് ചെയർമാൻ ഇസ്മാഈൽ കണ്ണൂർ, അബ്ദുൽ മജീദ്, പി.വി. അബ്ദുറഹ്മാൻ എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
30 വർഷത്തിലേറെയായി റിയാദിൽ ആതുര സേവനം ചെയ്യുന്ന ഡോ. രാമചന്ദ്രൻ അരയാക്കണ്ടിയെ (അൽ അമൽ മെഡിക്കൽ സെൻറ്റർ മെഡിക്കൽ ഡയറക്ടർ) ചടങ്ങിൽ പൊന്നാട അണിയിച്ചും പ്രശംസാഫലകം സമ്മാനിച്ചും ചെയർമാൻ സൂരജ് പാണയിൽ ആദരിച്ചു. മെംബർഷിപ് കാമ്പയിന്റെ ഉദ്ഘാടനവും സൂരജ് പാണയിൽ നിർവഹിച്ചു. തുടർന്ന് ഓർക്കസ്ട്ര, നൃത്ത നൃത്യങ്ങൾ, മാജിക് ഷോ, തിരുവാതിര തുടങ്ങിയ പരിപാടികൾ അരങ്ങേറി. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ ശാസ്താംകോട്ട ഡി.ബി കോളജ് വിദ്യാർഥി അലിഫ് മുഹമ്മദിെൻറ ഓർക്കസ്ട്രയും സദസ്സിന് ഹരം പകർന്നു.
ഓണപ്പൂക്കളവും മാവേലിയെഴുന്നള്ളത്തും വടക്കൻ കേരളത്തിെൻറ തനത് കലാരൂപമായ തെയ്യവും ഉണ്ടായിരുന്നു. പിന്നീട് കുട്ടികൾക്കായി മിട്ടായി പെറുക്കൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും വടം വലി എന്നീ മത്സരങ്ങൾ അരങ്ങേറി. അൽ മറായി സ്പോൺസർ ചെയ്ത ഡബിൾ ചോേക്ലറ്റ് മിൽക്ക്, സ്ട്രൗബെറി ഫ്ലേവർഡ് മിൽക്ക്, അൽ കബീർ സ്പോൺസർ ചെയ്ത പോപ്പ് കോൺ, ചിക്കൻ ഫ്രഞ്ച് ഫ്രയീസ്, വെജിറ്റബിൾ സമോസ തുടങ്ങിയ ലഘുഭക്ഷണങ്ങൾ നൽകി.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സമ്മാനങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു. പിന്നണി ഗായിക സയനോരയുടെ ഗാനവിരുന്നും അരങ്ങേറി.
പ്രഭാകരൻ, അനിൽ ചിറക്കൽ, നസീർ മുതുകുറ്റി, ലിയാഖത്, സൈഫു, അബ്ദുൽ റസാഖ്, അൻവർ, ബഷീർ ജോയ്, നവാസ്, രാഗേഷ്, രാഹുൽ, റജീസ്, ഷഫീഖ്, ഷൈജു പച്ച, വരുൺ, വിഗേഷ്, വിപിൻ, പുഷ്പദാസ് എന്നിവർ നിയന്ത്രിച്ചു. ട്രഷറർ ശാക്കിർ കൂടാളി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

