കണ്ണൂർ ജില്ല കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsറിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. പ്രസിഡൻറ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. സി.പി.എമ്മിെൻറ അപ്രമാദിത്വം അക്രമ മാർഗത്തിലൂടെ നിലനിർത്തുന്ന പാർട്ടി ഗ്രാമങ്ങളിൽ അടക്കം ഇത്തവണ യു.ഡി.എഫ് വിജയിക്കുമെന്നും കോൺഗ്രസും മുസ്ലിം ലീഗും കണ്ണൂർ ജില്ലയിൽ ഒരൊറ്റ മനസ്സായാണ് സി.പി.എമ്മിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കബീർ വൈലത്തൂർ, കെ.ടി. അബൂബക്കർ, റസാഖ് വളക്കൈ, സുബൈർ പാപ്പിനിശ്ശേരി, ഇബ്രാഹിം വളക്കൈ, യാക്കൂബ് തില്ലങ്കേരി, മുഹമ്മദ് കണ്ടക്കൈ എന്നിവർ സംസാരിച്ചു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്താൻ മണ്ഡലം തിരിച്ച് ചർച്ച സംഘടിപ്പിച്ചു. ഷഫീഖ് കൂടാളി വിഷയം അവതരിപ്പിച്ചു. മുസ്തഫ പാപ്പിനിശ്ശേരി, കെ.പി. നൗഷാദ്, മുത്തലിബ് ശ്രീകണ്ഠപുരം, ശരീഫ് തിലാന്നൂർ, സിദ്ദീഖ് കല്യാശ്ശേരി, ലിയാഖത്ത് നീർവേലി, ഫാരിസ് പയ്യന്നൂർ, മൊയ്തു മയ്യിൽ, ഷമീർ പേരാവൂർ, നൗഷാദ് തലശ്ശേരി എന്നിവർ സംസാരിച്ചു. പി.ടി.പി. മുഖ്താർ ചർച്ച ക്രോഡീകരിച്ചു.
കണ്ണൂർ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് സ്ഥാനാർഥികൾക്ക് വേണ്ടി ഇർഷാദ് കയക്കൂൾ രചിച്ച പ്രചാരണ ഗാനം പരിപാടിയിൽ റിലീസ് ചെയ്തു. അൻവർ വാരം സ്വാഗതവും സൈഫുദ്ദീൻ വളക്കൈ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

