റിയാദിൽ 'കണ്ണൂർ ഫെസ്റ്റ് 2025' സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി ഹരിത കലാവേദി സംഘടിപ്പിച്ച 'കണ്ണൂർ ഫെസ്റ്റ് 2025' പരിപാടിയിൽ ഗായകരായ കണ്ണൂർ ശരീഫ്, കണ്ണൂർ മമ്മാലി, ബെൻസിറ റഷീദ് എന്നിവർ ഗാനമാലപിക്കുന്നു
റിയാദ്: 'റിയാദിയൻസിന് കണ്ണൂരിന്റെ സംസ്കാരവും രുചിയും സ്വരവും' എന്ന ആശയവുമായി കെ.എം.സി.സി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റി ഹരിത കലാവേദിയുടെ ആഭിമുഖ്യത്തിൽ 'കണ്ണൂർ ഫെസ്റ്റ് 2025' സംഘടിപ്പിച്ചു. മലാസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെയാണ് പരിപാടി അരങ്ങേറിയത്. കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഒരു വർഷം നീണ്ടുനിന്ന തസ്വീദ് കാമ്പയിനിന്റെ ഭാഗമായി കണ്ണൂരിന്റെ സമ്പന്നമായ കലാ, സാംസ്കാരിക പൈതൃകം പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. .
പ്രശസ്ത മാപ്പിളപ്പാട്ട് പിന്നണി ഗായകൻ കണ്ണൂർ ശരീഫ്, കണ്ണൂർ മമ്മാലി, ബെൻസിറ റഷീദ് എന്നിവർ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിച്ച സംഗീത നിശ പ്രേക്ഷകഹൃദയം കീഴടക്കി. ഒപ്പന, കോൽക്കളി, കളരിപ്പയറ്റ്, മുട്ടിപ്പാട്ട് തുടങ്ങിയ പരമ്പരാഗത കലാപ്രകടനങ്ങളും അരങ്ങേറി. സ്ത്രീകൾക്കായി സംഘടിപ്പിച്ച ഫ്യൂഷൻ സ്നാക്ക് മത്സരം, മെഹന്തി ഫെസ്റ്റ് തുടങ്ങിയ മത്സരങ്ങൾ വലിയ വനിതാ സാന്നിധ്യത്തോടെ നടന്നു. ഫ്യൂഷൻ സ്നാക്ക് മത്സരത്തിൽ തഫ്സീല ഫയാസ്, ഷഹീന, സുഹ്റ ആരിഫ് എന്നിവരും മെഹന്തി മത്സരത്തിൽ നജ്മുന്നിസ, ഷാഹ്ന നൗഷെർ, നിഹാന ഖതീജ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
ആക്ടിംഗ് പ്രസിഡന്റ് സൈഫുദ്ദിൻ വളക്കൈ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, എൻ.ആർ.കെ പ്രതിനിധി നാസർ കാരക്കുന്ന്, ഫോർകാ പ്രതിനിധി റഹ്മാൻ മുനമ്പം, അബ്ദുള്ള വല്ലാഞ്ചിറ, മജീദ് പയ്യന്നൂർ, കെ.എം.സി.സി വനിതാ പ്രസിഡന്റ് റഹ്മത്ത് അഷ്റഫ് എന്നിവർ സംസാരിച്ചു.പി.ടി.പി മുക്താർ തസ്വീദ് കാമ്പയിനെക്കുറിച്ച് വിശദീകരിച്ചു. വി.കെ മുഹമ്മദ് ജില്ലാകമ്മിറ്റി നടത്താൻ പോകുന്ന സമൂഹ വിവാഹ പദ്ധതിയെ കുറിച്ചും വിവരിച്ചു. ലിയാഖത്ത് അലി കരിയാടൻ സ്വാഗതവും വി.വി മെഹ്ബൂബ് നന്ദിയും പറഞ്ഞു.കണ്ണൂർ ഫെസ്റ്റിനോടനുബന്ധിച്ച് ഇസ്മ മെഡിക്കൽ ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് അബ്ദുൽ മജീദ് പെരുമ്പ ഉദ്ഘാടനം ചെയ്തു. നോർക്ക ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം യാക്കൂബ് തില്ലങ്കേരിയും കണ്ണൂർ സാംസ്കാരിക പവലിയൻ ഉദ്ഘാടനം മെഹ്ബൂബ് ചെറിയ വളപ്പും പി.ടി.എച്ച് തട്ടുകടയുടെ ഉദ്ഘാടനം റസാക്ക് വളക്കൈയും നിർവഹിച്ചു. സാംസ്കാരിക പവലിയനിൽ ഒരുക്കിയ കണ്ണൂരിന്റെ ചരിത്രം, വർത്തമാനം, ടൂറിസം എന്നിവ പ്രതിപാദിച്ച ഫോട്ടോ പ്രദർശനം, കണ്ണൂർ പാലക്കയം തട്ടിന്റെ ഫോട്ടോ ഫ്രെയിം രൂപകല്പന, തലശ്ശേരി സ്നാക്കുകളുമായി കുടുംബിനികൾ ഒരുക്കിയ സ്റ്റാളുകൾ, പഴയ ഓർമ്മകൾ ഉണർത്തിയ പി.ടി.എച്ചിന്റെ ഉന്തുവണ്ടി തുടങ്ങിയവ ഫെസ്റ്റിൽ എത്തിയവർക്കു കണ്ണൂരിന്റെ തെരുവുകളിൽ എത്തിയ അനുഭവം സമ്മാനിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിന് ഹുസൈൻ കുപ്പം, ഷരിഫ് തിലാനൂർ, സിദ്ധിക്ക് മടക്കര, നസീർ പുന്നാട്, മുഹമ്മദ് കണ്ടക്കൈ, ടി.കെ റാഫി, മുഹമ്മദ് ശബാബ്, നൗഷാദ് വടക്കുമ്പാട്, അഷ്റഫ് പയ്യന്നൂർ, സാജിം പാനൂർ, റഹ്മാൻ കൊയ്യോട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

