നിരാഹാര സമരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കണ്ണൂർ ജില്ല ഒ.ഐ.സി.സി പ്രതിഷേധിച്ചു
text_fieldsകണ്ണൂർ വിമാനത്താവളം പോയന്റ് ഓഫ് കോൾ നൽകുവാനാവശ്യപ്പെട്ട് കണ്ണൂർ വിമാനത്താവളം ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിത കാല നിരാഹാര പന്തൽ ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കൾ സന്ദർശിച്ചപ്പോൾ
ജിദ്ദ: കണ്ണൂർ വിമാനത്താവളം പോയന്റ് ഓഫ് കോൾ നൽകാനാവശ്യപ്പെട്ട് കണ്ണൂർ വിമാനത്താവളം ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിക്കാനും പിന്തുണ നൽകാനും ആക്രമണത്തിൽ പ്രതിഷേധിക്കാനും ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ ചക്കരക്കൽ, മുൻ ട്രഷറർ കെ.വി. സുധീഷ്, മുൻ പ്രസിഡന്റ് ലത്തീഫ് മക്രേരി, നൗഷീർ ചാലാട്, അനിൽകുമാർ പെരളശ്ശേരി, അബ്ദുള്ള ബ്ലാത്തൂർ എന്നിവർ സന്നിഹിതരായി. ആക്രമണം നടത്തിയ കുറ്റവാളികൾക്കു നേരെ നീതിയുക്തമായ ശിക്ഷ നൽകുവാനും ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി സർക്കാറിനോട് ശക്തമായി ആവശ്യപ്പെട്ടു.

