കണ്ണൂർ ജില്ല ഒ.ഐ.സി.സി സ്വാതന്ത്ര്യദിനാഘോഷം
text_fieldsഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ, അംഗത്വ കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽനിന്ന്
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ 76ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും അംഗത്വ കാമ്പയിനും സംഘടിപ്പിച്ചു. മാറിയ ഇന്ത്യയിൽ പൗരന്മാരുടെ ഭക്ഷണവും വസ്ത്രവും വാക്കുകളും എഴുത്തുകളും എന്താകണം, എങ്ങനെയാകണം എന്ന് സർക്കാർ തീരുമാനിക്കുന്ന ഭയാനകമായ സ്ഥിതിയിലേക്ക് പോകാതിരിക്കാൻ ജനത ജാഗരൂകരായിരിക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ മുൻ പ്രസിഡന്റ് അബ്ദുൽ മജീദ് നഹ ഉദ്ബോധിപ്പിച്ചു. ജിദ്ദ ആക്ടിങ് പ്രസിഡന്റ് നൗഷാദ് അടൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലത്തീഫ് മക്രേരി അധ്യക്ഷത വഹിച്ചു.
സ്ഥാപക നേതാവ് ചെമ്പൻ അഹമ്മദ്, ഹെൽപ് ഡസ്ക് കൺവീനർ അലി തേക്ക്തോട്, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, നാസർ കോഴിത്തൊടി, അഹ്സാബ് വർക്കല, അൻവർ കല്ലമ്പലം, ഷമീർ നദവി, വർഗീസ് ഡാനിയൽ പത്തനംതിട്ട, അഷ്റഫ് തൃശൂർ, യൂനുസ് കോട്ടൂർ, ഉമ്മർക്കോയ, കുഞ്ഞുമുഹമ്മദ് കോടശ്ശേരി, അയ്യൂബ് പന്തളം, അനിൽ മുഹമ്മദ്, ആസാദ് പോരൂർ, പി.ടി.എം. ഇസ്മായിൽ, ഷിജു ഇരിട്ടി തുടങ്ങിയവർ സംസാരിച്ചു.
അനിൽ കുമാർ ചക്കരക്കൽ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റീജനൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് കണ്ണൂർ, പ്രവീൺ എടക്കാടിന് അപേക്ഷഫോറം നൽകി അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. നൗഷിർ ചാലാട് സ്വാഗതവും റഫീഖ് മൂസ നന്ദിയും പറഞ്ഞു. ദേശീയഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

