കണ്ണൂർ ജില്ല കെ.എം.സി.സി ഇ. അഹമ്മദ് മാനവസേവ അവാർഡ് വിതരണം ഇന്ന്
text_fieldsറിയാദ്: കണ്ണൂർ ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ഇ. അഹമ്മദ് മാനവസേവ അവാർഡ് വിതരണ ചടങ്ങ് ഇന്ന് (വെള്ളി) റിയാദിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റിയാദിലെ സാമൂഹിക സേവന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന പൗരപ്രമുഖരായ പി.കെ. അബൂബക്കർ ഹാജി ബ്ലാത്തൂർ, പി.പി. അബൂബക്കർ മാങ്കടവ്, വി.എം. സാദിഖ് എന്നിവർക്കാണ് അവാർഡുകൾ വിതരണം ചെയ്യുക.
രാത്രി ഏഴിന് അപ്പോളോ ഡിമോറ ഹോട്ടലിലെ വി.കെ. അബ്ദുൽഖാദർ മൗലവി നഗറിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മുസ്ലിംലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചെലേരി അവാർഡുകൾ സമ്മാനിക്കും. മഹബൂബ് ചെറിയവളപ്പിൽ, അൻവർ വാരം, മുഹമ്മദ് കണ്ടകൈ, ഇർഷാദ് കയാകൂൽ, ഹുസൈൻ കുപ്പം, ഷമീർ തിട്ടയിൽ എന്നിവരെ ചടങ്ങിൽ ആദരിക്കും. കണ്ണൂർ കുളിർമ കലാവേദി നേതൃത്വം നൽകുന്ന ഇശൽ നിലാവും പരിപാടിയിൽ ഉണ്ടായിരിക്കും. കണ്ണൂർ ജില്ലയിൽ നിന്നും പ്രത്യേകം പേര് രജിസ്റ്റർ ചെയ്ത കെ.എം.സി.സി പ്രവർത്തകരുടെ എക്സിക്യൂട്ടിവ് ക്യാമ്പ് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.

