കണ്ണൂർ ജില്ല കെ.എം.സി.സി ‘കോൺഫ്ലുവൻസ്’ സ്കൂൾ ഫെസ്റ്റ് സമാപിച്ചു
text_fieldsകണ്ണൂർ ജില്ല കെ.എം.സി.സി ‘കോൺഫ്ലുവൻസ്’ സ്കൂൾ ഫെസ്റ്റ് ജേതാക്കളായ റിയാദ്
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന് ട്രോഫി സമ്മാനിച്ചപ്പോൾ
റിയാദ്: കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി റിയാദിലെ 12 ഇന്ത്യൻ സ്കൂളുകളിലെ 1500ഓളം വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ‘കോൺഫ്ലുവൻസ്’ സ്കൂൾ ഫെസ്റ്റ് സംഘടിപ്പിച്ചു. റിയാദ് മലസിലെ മോഡേൺ സ്കൂളിൽ അഞ്ച് കാറ്റഗറികളിലായി 25ഓളം കലാമത്സരങ്ങളും എ.ഐ റോബോട്ടിക് എക്സിബിഷൻ സയൻസ് ഫെയർ, ബേസ്ഡ് ഔട്ട് ഓഫ് വെസ്റ്റ് തുടങ്ങിയ എക്സിബിഷനുകളുമായി സംഘടിപ്പിച്ച സ്കൂൾ ഫെസ്റ്റ് ഇന്ത്യൻ വിദ്യാർഥികൾക്ക് പുതിയ അനുഭവമായി.
പ്രവാസി വ്യവസായി ഡേവിഡ് ലൂക്ക്, കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ്, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവർ ചേർന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അൻവർ വാരം അധ്യക്ഷത വഹിച്ചു. പി.ടി.പി. മുക്താർ സ്വാഗതവും സൈഫു വളക്കൈ നന്ദിയും പറഞ്ഞു.
അബ്ദുൽ മജീദ് പെരുമ്പ, അബ്ദുറഹ്മാൻ ഫാറൂഖ്, ജലീൽ തിരൂർ, ഷാഫി തുവ്വൂർ, റസാഖ് വളക്കൈ, ഷൗക്കത്ത് കടമ്പോട്ട്, ഷുഹൈൽ കൊടുവള്ളി, മുഹമ്മദ് കുട്ടി, കെ.ടി. അബൂബക്കർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഷാഹിദ്, സലീം ചാലിയം, പി.സി. മജീദ്, മുഹമ്മദ് ശബാബ്, ഷെരീഫ് തിലാനൂർ, ടി.കെ. റാഫി, അഷറഫ് കവ്വായി, സിദ്ദീഖ് കല്യാശ്ശേരി, ഷാജഹാൻ വള്ളിക്കുന്ന്, കെ.ടി. റഹീം, സാബിത്ത് തറമ്മൽ, നൂറുദ്ദീൻ മുണ്ടേരി, ഇസ്ഹാക്ക് തളിപ്പറമ്പ, ഫുആദ് ചേലേരി, നസീർ പുന്നാട്, ലീയകത്ത് നീർവേലി, അബ്ദുറഹ്മാൻ കൊയ്യോട്, ഹുസൈൻ കുപ്പം, മുസ്തഫ പാപ്പിനിശ്ശേരി, മുഹമ്മദ് കണ്ടക്കൈ, റസാക്ക് ഫൈസി, മുഹമ്മദ് മണ്ണേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആവേശകരമായ കലാ മത്സരങ്ങൾക്കൊടുവിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ കരസ്ഥമാക്കി. യാര സ്കൂൾ റണ്ണറപ്പും ന്യൂ മിഡിൽ ഈസ്റ്റ് സ്കൂൾ സെക്കൻഡ് റണ്ണർ അപ്പും ട്രോഫികൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനവിതരണം മോഡേൺ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ്, മാനേജർ പി.വി. അബ്ദുറഹ്മാൻ, വി.കെ. മുഹമ്മദ്, കാദർ, ഷാഹിദ്, സലിം ചാലിയം, നിസാർ കുരിക്കൾ, ഫവാസ് ഇബ്രാഹിം തുടങ്ങിയവർ നിർവഹിച്ചു. വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സർട്ടിഫിക്കറ്റുകൾ കെ.എം.സി.സി ജില്ലാ, മണ്ഡലം ഭാരവാഹികൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

