കണ്ണൂർ ജില്ല കെ.എം.സി.സി ഇഫ്താർ
text_fieldsകണ്ണൂർ ജില്ല കെ.എം.സി.സി ഇഫ്താർ കെ.ടി. അബൂബക്കർ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ഇഫ്താർ സംഗമം നടത്തി. അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. കെ.ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ, ഡോ. റാഷിദ്, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, നൗഫൽ താനൂർ എന്നിവർ വിശിഷ്ടാതിഥികളായി.
എം.ടി.പി. മുനീർ അസ്അദി ഉദ്ബോധന പ്രഭാഷണം നടത്തി. യു.പി. മുസ്തഫ, റസാഖ് വളക്കൈ, യാക്കൂബ് തില്ലങ്കേരി, സൈഫു വളക്കൈ എന്നിവർ സംസാരിച്ചു. മുഹമ്മദ് കണ്ടക്കൈ, മഹബൂബ് ചെറിയവളപ്പിൽ, ഹുസൈൻ കുപ്പം, നൗഷാദ് തലശ്ശേരി, ടി.കെ. ശരീഫ്, നൗഷാദ് തലശ്ശേരി, നജീബ്, സുബൈർ പാപ്പിനിശ്ശേരി, സിറാജ് കൊയ്യോട്, നിയാസ്, ശരീഫ് തിലാനൂർ, ഇഖ്ബാൽ തുടങ്ങിയവർ നിയന്ത്രിച്ചു. അൻവർ വാരം സ്വാഗതവും മുക്താർ നന്ദിയും പറഞ്ഞു.

