Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ വിമാനത്താവളത്തിന് ‘പോയിൻറ്​ ഓഫ് കോൾ’ പദവി നൽകണം

text_fields
bookmark_border
മുഖ്യമന്ത്രിക്ക്​ മൻസൂർ പള്ളൂർ നിവേദനം നൽകി
കണ്ണൂർ വിമാനത്താവളത്തിന് ‘പോയിൻറ്​ ഓഫ് കോൾ’ പദവി നൽകണം
cancel

ദമ്മാം/തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിന് ‘പോയിൻറ്​ ഓഫ് കോൾ’ പദവി ലഭ്യമാക്കാൻ അടിയന്തരമായി ഇടപെടണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്​റ്റ്​ കൺവീനറും വിദേശകാര്യ നിരീക്ഷകനും സൗദിയിൽ പ്രവാസിയുമായ മൻസൂർ പള്ളൂരാണ് വിവിധ നിർദേശങ്ങളടങ്ങിയ നിവേദനം നൽകിയത്​.

വടക്കൻ കേരളത്തിലെ പ്രവാസികൾക്ക് ആശ്രയമായ കണ്ണൂർ വിമാനത്താവളത്തിന് ‘പോയിൻറ്​ ഓഫ് കോൾ’ പദവിയില്ലാത്തതിനാൽ വിദേശ വിമാനക്കമ്പനികൾക്ക് സർവീസിന് നിയന്ത്രണങ്ങളുണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രവുമായി ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ, മടങ്ങിയെത്തുന്ന പ്രവാസികളുടെ തൊഴിൽ നൈപുണ്യം രേഖപ്പെടുത്താൻ ഡിജിറ്റൽ പോർട്ടൽ ആരംഭിക്കണമെന്നും, ഇവരെ പ്രയോജനപ്പെടുത്തി പി.പി.പി മാതൃകയിൽ ജില്ലാതല സർവീസ് സംരംഭങ്ങൾ തുടങ്ങണമെന്നും മൻസൂർ പള്ളൂർ നിർദേശിച്ചു.

ലോക കേരള സഭയെ വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നും, ജി.സി.സി രാജ്യങ്ങളിൽ പ്രവാസി പരാതി പരിഹാര കേന്ദ്രങ്ങളും നോർക്കാ കൺസൾട്ടൻറുമാരെയും നിയമിക്കണമെന്നും ശിപാർശയുണ്ട്. പ്രവാസി നിക്ഷേപം ആകർഷിക്കാൻ ‘ഫാസ്​റ്റ്​ ട്രാക്ക്’ സംവിധാനവും, കുറഞ്ഞ ചെലവിലുള്ള ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തി​െൻറ വികസനത്തിനായി ‘ഗ്ലോബൽ കേരള നോളജ് ആൻഡ് ഇന്നൊവേഷൻ നെറ്റ്‌വർക്ക്’ രൂപവത്​കരിക്കണമെന്നും നിവേദനം മുന്നോട്ടുവെക്കുന്നു. നിവേദനത്തിലെ വിഷയങ്ങൾ പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. നിവേദനത്തി​െൻറ പകർപ്പ് നോർക്ക ഡയറക്ടർ ജെ.കെ. മേനോനും കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Airport should be granted 'Point of Call' status
Next Story